
ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ 29 വയസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. പുളിയന്തോപ്പ് കെപി പാർക്കിൽ താമസിക്കുന്ന എം.ബാലു (50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടായ വഴക്കിനിടെ കാർത്തിക്കിന്റെ ഭാര്യയെക്കുറിച്ച് ബാലു മോശമായി സംസാരിച്ചിരുന്നു. ഇതേ തുടർന്ന് വഴക്ക് മൂർച്ഛിക്കുകയും കാർത്തിക് ബാലുവിനെ കത്തി കൊണ്ട് കുത്തുകയുമായയിരുന്നു.
സംഭവത്തിൽ കാർത്തിക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സ്ഥിരമായി മദ്യലഹരിയിൽ വീട്ടിലെത്തുന്ന ബാലുവും മകൻ കാർത്തിക്കും തമ്മിൽ പതിവായി വഴക്ക് ഉണ്ടാകാറുണ്ട് എന്ന് ബന്ധുക്കൾ പറഞ്ഞു.
English summary : A 29-year-old son stabbed his father after a family argument escalated due to insulting comments made about the his wife in chennai

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here