“സ്ത്രീകൾക്ക് ഒപ്പം”എന്നത് കേവലം കയ്യടി നേടാനുള്ള ഒരു വാചകമല്ലെന്ന് സർക്കാർ വീണ്ടും തെളിയിച്ചു; എഎ റഹീം എംപി

RAHIM

“സ്ത്രീകൾക്ക് ഒപ്പം” എന്നത് കേവലം കയ്യടി നേടാനുള്ള ഒരു വാചകമല്ലെന്ന് ഇടതുപക്ഷ സർക്കാർ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് എഎ റഹീം എംപി . സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ വിട്ടുവീഴ്ചകൾ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പലതവണ പറഞ്ഞതാണ്. അതിൻറെ തുടർച്ചയാണ് ഇന്ന് സിനിമ മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ കൈ കൊണ്ടിരിക്കുന്ന നിർണായക തീരുമാനം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമ മേഖലയിലെ സ്ത്രീ ചൂഷണത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലാത്തിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ALSO READ: സിനിമ മേഖലയിലെ ലൈംഗിക ചൂഷണം: പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ടോവിനോ

നിലവിലെ പരാതികൾക്ക് മാത്രമല്ല,ഈ രംഗത്തെ ഭാവിയിലെ ചൂഷണങ്ങൾക്ക് തടയിടാനും ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹേമ കമ്മീഷൻ എന്നതുപോലെ രാജ്യത്തെ സമാനമായ ആദ്യത്തെ സർക്കാർ ഇടപെടൽ ആയിരുന്നുവെന്നും എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.സംസ്ഥാന സർക്കാരിന്റെ ഈ നീക്കം രാജ്യത്തിനാകെ മാതൃകയാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു.

ALSO READ: ‘ലോകത്തിലെ ആർക്കെങ്കിലും എതിരായി നടക്കുന്ന ഏതൊരു അനീതിയും ആഴത്തിൽ അനുഭവിക്കാൻ എപ്പോഴും പ്രാപ്തനാകുക ’; ചെഗുവേരയുടെ വാചകം പങ്കുവെച്ച് ഭാവന

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗംവിളിച്ചുചേര്‍ത്തിരുന്നു.  ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News