‘കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണം’: എ എ റഹീം എം പി

A A Rahim MP Parliament speech

കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണമെന്ന് എ എ റഹീം എം പി. ഷൈൻ ടോം ചാക്കോക്ക് നേരം വെളുത്തിട്ടില്ല. കേരള സർക്കാർ കൃത്യമായനിലപാട് എടുക്കും, നീതി നടപ്പിലാക്കും എന്നും എം പി പറഞ്ഞു. ചലച്ചിത്ര പ്രവർത്തകർ നിലപാട് എടുക്കണം. നടിയുടെ പരാതി വരെ എന്തിന് കാത്തിരുന്നു എന്നും അദ്ദേഹം ചോദിച്ചു. സിനിമ മേഖലയിലെ ലഹരി ഉപയോഗം നിർമ്മാതാക്കൾ, സംവിധായാകർ എന്നിവർക്ക് അറിയാം. ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ആർജ്ജവം സിനിമ പ്രവർത്തകർക്കുണ്ടാവണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also read: ഷൈൻ ഹാജരാകണം; നടന് നോട്ടീസ് അയക്കാൻ പൊലീസ്, അഞ്ച് ദിവസത്തിനകം ഹാജരാകണം

അതേസമയം, വഖഫ് ബേദഗതി നിയമത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ തന്നെയാണ് കോടതിയും ഉന്നയിച്ചത്. ബുൾഡൊസർ രാജിനെ കോടതി കടിഞ്ഞാണിട്ടു. കോടതി ഇടപെടൽ ഭരണഘടനാപരം എന്നും അദ്ദേഹം പ്രതികരിച്ചു.

ഇ ഡിയെ പറ്റി കൃത്യമായ ധാരണ ഉണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ഉദ്ദേശത്തോടെ ഉപയോഗിക്കുന്നു. വിഷയത്തിൽ കോൺഗ്രസ് ഇരുട്ടിൽ തപ്പുന്നു എന്നും റോബർട്ട് വദ്ര കേസിൽ റഹിം എം പി പ്രതികരിച്ചു. മനീഷ് സിസോദിയക്കെതിരായ കേസിനെ സ്വാഗതം ചെയ്‌ത കോൺഗ്രസ്‌ ഇ ഡി ഓഫീസിലേക്ക് മാർച്ച്‌ നടത്തുന്നു. കേരളത്തിൽ കോൺഗ്രസിന് മുദ്രാവാക്യം മാറുന്നു. ഇതിലൂടെ ഒക്കെ വ്യക്തമാകുന്നത് കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പാണ്. കോൺഗ്രസ് കൃത്യമായി നിലപാട് വ്യക്തമാക്കണം എന്നും എ എ റഹീം എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News