‘ഇടിമുറിയല്ല പഠനമുറിയുള്ള ക്യാമ്പസാണ് കാര്യവട്ടം’, കലാലയങ്ങളിൽ വർഗീയ ശക്തികൾക്ക് കടക്കാൻ കഴിയാത്തത് എസ്എഫ്ഐ ഉരുക്കു കോട്ടയായി നിൽക്കുന്നതുകൊണ്ടാണ്: എ എ റഹീം എംപി

കാര്യവട്ടം ക്യാമ്പസിനെ കോൺഗ്രസ് നേതാക്കൾ തകർക്കാൻ ശ്രമിക്കുന്നുവെന്ന് എ എ റഹീം എംപി.
കേരളത്തിന്റെ കലാലയങ്ങളിൽ വർഗീയ ശക്തികൾക്ക് കടന്നു കയറാൻ കഴിയാത്തത് എസ്എഫ്ഐ ഉരുക്കു കോട്ടയായി നിൽക്കുന്നതുകൊണ്ടാണെന്നും, ഇടിമുറിയല്ല പഠനമുറിയുള്ള ക്യാമ്പസാണ് കാര്യവട്ടമെന്നും വാർത്താ സമ്മേളനത്തിൽ എംപി വ്യക്തമാക്കി.

ALSO READ: ‘ബ്രസീലിനും ആരാധകർക്കും ഇത് ഹാർട്ട് ബ്രേക്ക് മൊമെന്റ്’, കോപ്പ അമേരിക്കയിൽ കാലിടറി കാനറികൾ പുറത്തേക്ക്; ഉറുഗ്വേയുടെ വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

‘അർബൻ നക്സലേറ്റ്കൾ എന്ന ചാപ്പ കുത്തി രാജ്യത്ത് ആർഎസ്എസ് എസ്എഫ്ഐയെ ഇല്ലാതാക്കാൻ നോക്കി. സർവകലാശാലകൾ ആർഎസ്എസ് പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്തത് എസ്എഫ്ഐ ആണ്. ഏറ്റവും പ്രൗഢഗംഭീരമായ ചരിത്രമുള്ള ആ സംഘടനക്കെതിരെയാണ് ഇപ്പോൾ സംഘടിതമായ കടന്നാക്രമണം’, കാര്യവട്ടം ക്യാമ്പസ് സംഘർഷവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ എം പി പറഞ്ഞു.

ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐക്കെതിരെയുള്ള വിമർശനങ്ങളിലും റഹീം എംപി പ്രതികരിച്ചു.
ബിനോയ് വിശ്വം വേറൊരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റേത് ഡിവൈഎഫ്ഐയുടെ അഭിപ്രായമാണെന്നും, ബിനോയ്‌ വിശ്വത്തിന് അങ്ങനെ അഭിപ്രായപ്രകടനം നടത്താം പക്ഷെ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച പ്രതികരണമായിരുന്നോ അതെന്ന് പരിശോധിക്കണമെന്നും എം പി പറഞ്ഞു.

ALSO READ: സൂറത്തിൽ ബഹുനില കെട്ടിടം തകർന്ന് 7 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

‘വസ്തുതാപരമായിരുന്നോ പ്രതികരണമെന്ന് ബിനോയ് വിശ്വം പരിശോധിക്കണം. ഏറ്റുമുട്ടലിലേക്ക് പോകേണ്ട കാര്യമില്ല. ഇടതുപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്ന നിലപാട് ആരും സ്വീകരിക്കരുത്. അതല്ല കാലം ആവശ്യപ്പെടുന്നത്. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതാപരമായ അഭിപ്രായമല്ല. ഉയർന്ന സ്ഥാനത്തുള്ള ആൾ അങ്ങനെ പറയരുത്’, എ എ റഹീം പി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News