ശശി തരൂർ നടത്തിയത് ഡാറ്റാ പ്രകാരമുള്ള പ്രസ്താവന; എ എ റഹീം എംപി

a a rahim

കേരളത്തെ പ്രശംസിച്ചുള്ള ലേഖനത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയതെന്ന് ഡാറ്റാ പ്രകാരമുള്ള പ്രസ്താവനയെന്ന് എ എ റഹീം എംപി. ശശി തരൂരിനോട്‌ യോജിക്കാവുന്നവയോട് യോജിക്കുമെന്നും വിയോജിക്കേണ്ട ഘട്ടത്തിൽ വിയോജിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രണ്ട് സംസ്ഥാനങ്ങളിൽ ഡിവൈഎഫ്ഐ അംഗത്വം വർധിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. ബംഗാളിൽ 50000 പേരും ത്രിപുരയിൽ 1 ലക്ഷം പേരും അംഗത്വം സ്വീകരിച്ചു.തൊഴിലില്ലായ്മ അടക്കം നിരവധി പ്രശ്നങ്ങൾ രാജ്യം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ; പലതരം അടിച്ചുമാറ്റൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരെണ്ണം ഇതാദ്യം! താമരശ്ശേരിയിൽ പരിചയം നടിച്ച് കടയുടമയുടെ പോക്കറ്റിൽ നിന്നും പൈസ പൊക്കി

“ജോലിയിൽ സുരക്ഷ, സ്ഥിരത എന്നിവ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉയർന്ന ജീവിത വരുമാനം ഇല്ലാത്ത സ്ഥിതിയുണ്ട്.അന്നസെബാസ്റ്റ്യൻ്റെ മരണം ജോലിഭാരം സൂചിപ്പിക്കുന്നതാണ്. ഐടി മേഖയിൽ വയസ്സിന് 25 വയസിനു മുകളിൽ ഉള്ളവർ വലിയ മാനസിക സമ്മർദ്ദം നേരിടുന്നുണ്ട്.-അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ ഐടി ഹബ്ബുകളുമായി തൊഴിലാളിയുടെ വിഷയങ്ങൾ ഡിവൈഎഫ്ഐ ചർച്ച ചെയ്യുമെന്നും സെപ്റ്റംബർ 11ന് ദേശീയതലത്തിൽ തൊഴിൽ ചൂഷണത്തിനെതിരെ യുവതി യുവാക്കളെ ഉൾക്കൊള്ളിച്ചു പാർലമെൻ്റെ മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News