മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കണം; സഭാധ്യക്ഷന് കത്ത് നല്‍കി എ എ റഹീം എംപി

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്നും സഭാനടപടികള്‍ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എ എ റഹീം എംപി സഭാധ്യക്ഷന് കത്ത് നല്‍കി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും റഹീം എംപി ആവശ്യപ്പെട്ടു.

Also Read- റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ മരിച്ച കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് മാതാപിതാക്കളെ എത്തിച്ചത് കൈവിലങ്ങണിയിച്ച്

മണിപ്പൂരില്‍ കലാപം രൂക്ഷമായി തുടരുമ്പോഴും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരോ ബിരേന്‍ സിംഗ് ഗവണ്‍മെന്റോ തയ്യാറായിട്ടില്ല. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. മണിപ്പൂര്‍ വിഷയത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിലും പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. മോദി മൗനം വെടിഞ്ഞ് നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Also Read- ‘ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് ആയുധം നല്‍കി സംഘടിപ്പിച്ച വംശീയ ഉന്മൂലനം’; മോദിക്കെതിരെ സിറോ മലബാര്‍ സഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News