‘പോർമുഖത്ത് എസ് എഫ് ഐ മാത്രം’; ഈ നിശബ്ദതയ്ക്ക് കോൺഗ്രസ്സും ലീഗും മറുപടി പറയേണ്ടി വരുമെന്ന് എ എ റഹീം എംപി

UNIVERSITY SFI RAHIM POST

സർവകലാശാലകളെ കാവിവൽക്കരിക്കുന്ന സംഘപരിവാർ അജണ്ടക്കെതിരായി സമരമുഖത്ത് എസ്എഫ്‌ഐ എന്ന സംഘടന മാത്രമാണ് ഉള്ളത്. മാർച്ചിൽ നടന്ന സംഘർഷത്തിൽ പൊലീസ് നിരവധിപ്പേർക്കെതിരെ കേസും എടുത്തുക്കഴിഞ്ഞു. മറ്റൊരു സംഘടനകളും ഈ വിഷയത്തിൽ തങ്ങളുടെ ശബ്ദം ഉയർത്തിയിട്ടില്ല. ഇപ്പോൾ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം എംപി പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. ഈ നിശബ്ദതയ്ക്ക് കോൺഗ്രസ്സും ലീഗും മറുപടി പറയേണ്ടി വരും എന്ന് അദ്ദേഹം കുറിക്കുന്നു. സംഘപരിവാറിന്റെ പൊളിറ്റിക്കൽ പ്ലാൻ നടപ്പിലാക്കാൻ നിങ്ങൾ കൂട്ടുനിൽക്കുകയാണെന്നും പോർമുഖത്ത്
എസ് എഫ് ഐ മാത്രം ആണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ALSO READ: സർവകലാശാലകൾക്കായി സമരമുഖത്ത് എസ്.എഫ്.ഐ: സംഘർഷത്തിൽ കേസെടുത്ത് പൊലീസ്

പോസ്റ്റിന്റെ പൂർണരൂപം

ഈ നിശബ്ദതയ്ക്ക് കോൺഗ്രസ്സും
ലീഗും മറുപടി പറയേണ്ടി വരും.സംഘപരിവാറിന്റെ പൊളിറ്റിക്കൽ പ്ലാൻ നടപ്പിലാക്കാൻ നിങ്ങൾ കൂട്ടുനിൽക്കുകയാണ്. പോർമുഖത്ത്
എസ് എഫ് ഐ മാത്രം.എവിടെയാണ് കോൺഗ്രസ്സിന്റെയും ലീഗിന്റെയും യുവത്വം?
രാജ്ഭവൻ വച്ചു നീട്ടിയ സെനറ്റും,സിന്റിക്കേറ്റും ഒരു കുറ്റബോധവും ഇല്ലാതെ കൈനീട്ടി വാങ്ങി സംഘപരിവാറിന്റെ വർഗീയവൽക്കരണ അജണ്ടയ്ക്ക് കൂട്ടു നിൽക്കുന്ന ഈ ഒറ്റുകാരുടെ നിശബ്ദത കാലം പൊറുക്കില്ല.
ആവേശകരമായ ചിത്രം:
കേരള സർവകലാശാലയിലെ എസ് എഫ് ഐ സമരസ്ഥലത്തു പാർട്ടി സെക്രട്ടറി🔥

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News