”സുരേഷ് ഗോപിയുടേത് വാത്സല്യമല്ല, വഷളത്തരം”; എ എ റഹീം എം പി

മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസിൽ പ്രതികരണവുമായി എ എ റഹീം എം പി. സുരേഷ് ഗോപിയുടേത് മാപ്പല്ല എന്നാണ് എ എ റഹീം  പറഞ്ഞത്. വാത്സല്യം എന്ന് സുരേഷ് ഗോപി പറയുമ്പോഴും അത് വാത്സല്യമല്ല, വഷളത്തരമാണ് എന്നാണ് എ എ റഹീം പറഞ്ഞത്.

ALSO READ:ഞങ്ങളുടെ പേരില്‍ കൂട്ടക്കുരുതി അരുത്!! പലസ്തീനികളെ രക്ഷിക്കാന്‍ തെരുവിലിറങ്ങി ജൂതന്മാര്‍

ഇപ്പോൾ പറഞ്ഞതിനെ മാപ്പായി പരിഗണിക്കാൻ കഴിയില്ല എന്നും കാണിച്ചതിനെക്കാൾ വലിയ വഷളത്തരമാണ് ന്യായീകരിച്ചത് എന്നുമാണ് എ എ റഹീം ഇക്കാര്യത്തിൽ പ്രതികരിച്ചത്.
സ്മൃതി ഇറാനി ഉൾപ്പെടെ ഉള്ളവർക്ക് എന്താണ് ഇതിൽ പറയാനുള്ളത് എന്നും എ എ റഹീം ചോദിച്ചു.

ALSO READ:‘ആണധികാരത്തിന്റെ ഹുങ്കാണ് സുരേഷ് ഗോപി കാണിച്ചത്’; അഡ്വ ഷുക്കൂര്‍

അതേസമയം മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം കേവലം ഒരു മാപ്പില്‍ തീരുന്ന വിഷയമല്ലെന്ന് അഡ്വ ഷുക്കൂര്‍ പറഞ്ഞു. സുരേഷ് ഗോപി കാണിച്ചത് ആണധികാരത്തിന്റെ ഹുങ്കാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News