
ബൊഫോഴ്സ് കുംഭകോണത്തെക്കാൾ വലിയ കുംഭകോണമാണ് വയനാട്ടിലെ ദുരന്തബാധിതരെ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് നടത്തിയിരിക്കുന്നതെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എ റഹീം. പ്രതിപക്ഷ നേതാവ് നുണകൾ ആവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ഫണ്ടിന്റെ വിഷയത്തിലും പ്രതിപക്ഷ നേതാവ് നുണ പറയുകയാണ്. അദ്ദേഹം ഇരുട്ടത്താണ് ഇപ്പോഴും നിൽക്കുന്നത്. എത്ര പണം പിരിച്ചുവെന്നും ഏത് അക്കൗണ്ടിലാണെന്നും കേരളത്തിന് അറിയേണ്ടതായുണ്ട്. എന്നാൽ ഞങ്ങളുടെ അക്കൗണ്ടിൽ സുരക്ഷിതമാണ് എന്നാണ് പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന്റെയും തൻ്റെയും അക്കൗണ്ടിലാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ അത് വ്യക്തിപരമാകുകയല്ലേ. സണ്ണി ജോസഫിന്റെയോ, വി ഡി സതീശൻ്റെയോ സത്യവാങ്മൂലത്തിൽ ഇങ്ങനെയൊരു തുകയുടെ കാര്യം പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എത്ര കോടി പിരിച്ചു ഏതൊക്കെ അക്കൗണ്ടിൽ അത് സൂക്ഷിക്കുന്നു ഇത് ജനങ്ങളോട് തുറന്നു പറയാൻ പ്രതിപക്ഷ നേതാവ് തയ്യാറാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: സീൽ & ഡീൽ; കോൺഗ്രസ് ചെയ്തികൾ യാദൃശ്ചികമെന്ന് ഇനിയും നിങ്ങൾ കരുതുന്നോ?
രാഹുൽ ഗാന്ധിയുടെ തൊഴിലില്ലായ്മ സംബന്ധിച്ച പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. ലോക്സഭയിൽ നൽകിയ കണക്കെങ്കിലും പരിശോധിക്കാമായിരുന്നു. ഏറ്റവും കൂടുതൽ തൊഴിൽ നിയമനം നടന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

