കെപിസിസി അംഗം എ. അരവിന്ദനെതിരെയുള്ള പീഡന പരാതി: പ്രതി ഒളിവിലായിട്ട് ഒരാഴ്ച, എങ്ങുമെത്താതെ അന്വേഷണം

a aravindan police case

കെപിസിസി അംഗവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ. അരവിന്ദനെതിരെയുള്ള പീഡന പരാതിയിൽ പോലീസ് അന്വേഷണം മന്ദഗതിയിലെന്ന് ആക്ഷേപം. പ്രതി ഒളിവിലായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

താമരശ്ശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയാണ് അരവിന്ദനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ഞായറാഴ്ച പ്രശ്നങ്ങൾ സംസാരിക്കാനെന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. സംഭവത്തിൽ ലൈംഗിക അതിക്രമം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും തുടർനടപടികൾ വൈകുകയാണെന്ന് യുവതി ആരോപിക്കുന്നു.

ALSO READ: കാപ്പ കേസ് പ്രതിക്ക് സംരക്ഷണമൊരുക്കി ബിജെപി; കൗൺസിൽ യോഗം വിളിക്കാതെ മേയർ, നഗരസഭയിൽ ഭരണ സ്തംഭനം

പരാതി പിൻവലിക്കാനായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ വലിയ രീതിയിലുള്ള സമ്മർദ്ദം ചെലുത്തുന്നതായി യുവതി വെളിപ്പെടുത്തി. കേസ് ഒത്തുതീർപ്പാക്കിയാൽ പണമോ സ്ഥിരം ജോലിയോ നൽകാമെന്ന് നേതാക്കൾ വാഗ്ദാനം ചെയ്തതായും യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് വ്യക്തമാക്കിയ യുവതിയുടെ മൊഴി താമരശ്ശേരി പോലീസ് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള പ്രമുഖ കോൺഗ്രസ് നേതാവാണ് പ്രതിയായ എ. അരവിന്ദൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News