
ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ ശക്തികൾ വിമോചന സമരത്തിന് സമാനമായ അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവിധ വർഗ്ഗീയ-ജാതീയ പിന്തിരിപ്പൻ ശക്തികളെയും ഒളിഞ്ഞും തെളിഞ്ഞും അണിനിരത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ALSO READ : കുപ്പിവെള്ളത്തിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും; വർക്കലയിൽ വിതരണം തടഞ്ഞ് റിട്ടേണിങ് ഓഫീസർ
നാടിന്റെ വികസന മുന്നേറ്റങ്ങളെ തമസ്കരിക്കാനും വക്രീകരിച്ച് ചിത്രീകരിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കെതിരെയുള്ള നുണകളുടെ പ്രളയമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഇത്തരം അവസരവാദ അവിശുദ്ധ കൂട്ടുകെട്ടുകളെയും കള്ളപ്രചാരണങ്ങളെയും തിരിച്ചറിഞ്ഞ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എം.എ. ബേബി ആഹ്വാനം ചെയ്തു.
ENGLISH SUMMARY : MA Baby has raised an alarm regarding a calculated attempt by opposition forces to prevent the Left Democratic Front (LDF) from securing a consecutive victory in the upcoming Assembly elections.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

