
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത് വീട്ടിലെത്തിയ ഒരു കരടിയുടെ വീഡിയോ ആണ്. ഏപ്രില്‍ 11ന് വൈകുന്നേരം യുഎസിലെ ആഷെവില്ലെയിലുള്ള ഡേവിഡ് ഓപ്പണ്‍ഹൈമര്‍ എന്നയാളുടെ വീട്ടിലാണ് അപ്രതീക്ഷിതമായി കരടി എത്തിയത്.
ലോഞ്ച് കസേരയില്‍ മൊബൈലും നോക്കിക്കിടന്ന ഡേവിഡ് വെറുതെ ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് മുറ്റത്ത് നില്‍ക്കുന്ന കരടിയെയാണ്. ഇരുന്നിടത്ത് നിന്നുതന്നെ ഡേവിഡ് ഒന്ന് ഞെട്ടുന്നതും ഡേവിഡ് ഞെട്ടുന്നത് കണ്ട് കരടിയും ഞെട്ടുന്നത് വീഡിയോയില്‍ കാണാം. പിന്നെ അധികം താമസിക്കാതെ കരടി പിന്തിരിഞ്ഞോടുന്നതും വീഡിയോയില്‍ വ്‌യക്തമാണ്.
അല്‍പം മുന്‍പ് നോക്കിയപ്പോള്‍ അവിടെ ഒന്നും ഇല്ലായിരുന്നു, പിന്നെ നോക്കിയപ്പോള്‍ ദേ മുന്നില്‍ കരടി, ഡേവിഡ് പറഞ്ഞു. മുമ്പും പലതവണ കരടി തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ കരടികള്‍ സമാധാനപ്രിയരായതുകൊണ്ട് തന്റെ ജീവന്‍ അപകടത്തിലായില്ലെന്നും ഡേവിഡ് പറഞ്ഞു.
Asheville, NC pic.twitter.com/4lRKRnuX54
— Chad Baker (@ChadBlue83) April 14, 2023

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here