
സാധാരണയായി ബസ് സ്റ്റോപ്പ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് വരുന്ന ചിത്രമുണ്ട്. നിറയെ അഴുക്കും കാല് കുത്താൻ ഇടമില്ലാത്തതുമായ ബസ് സ്റ്റോപ്പുകളാണ് നമ്മളിൽ തെളിയുന്ന ചിത്രം. എന്നാൽ സുൽത്താൻ ബത്തേരിയിലെ ഈ ബസ് സ്റ്റോപ്പിന്റെ കാഴ്ച അങ്ങനെയല്ല. പൂക്കൾ നിറഞ്ഞ ഈ കാത്തിരിപ്പ് കേന്ദ്രം അത്രമനോഹരമാണ്. ആ വഴി യാത്ര ചെയ്യുന്ന ആരും ഒന്ന് നോക്കിപ്പോകും.
Also read – “എന്റെ ജീവിതത്തിലെ 30 സെക്കന്റ് മാത്രമായിരുന്നു അത്”: സോഷ്യൽ മീഡിയയുടെ വിദ്വേഷത്തിനിരയായി 35കാരി അമ്മ
സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ നമ്പികൊല്ലി ടൗണിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള പൂക്കളാൽ നിറഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇത്. പ്രദേശവാസിയായ ജോയി പന്ത്രണ്ട് വർഷംമുമ്പാണ് വൈൽഡ് ഗാർളിക് വൈൻ ഇനത്തിൽപെട്ട പടർന്നുകയറുന്ന ഈചെടി കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നട്ടത്. പിന്നീട് നമ്പികൊല്ലിയിലെ വ്യാപാരികളും ടാക്‌സി ഡ്രൈവർമാരെല്ലാം ചേർന്ന് പരിപാലിച്ചു. ഇപ്പോൾ ബസ് കേന്ദ്രത്തിനുമുകളിൽ പടർന്ന് കയറി മനോഹരമായ പൂക്കൾ വിടർത്തി നിൽക്കുകയാണ് ഈ ചെടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here