ട്രോളിങ് നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യമായി ചാകര; ഒരു വള്ളത്തിനു കിട്ടിയത് 30 ലക്ഷം രൂപയുടെ ചാള

ട്രോളിങ് നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യമായി മീൻ പിടിക്കാൻ പോയ വള്ളങ്ങൾക്ക് ചാള കൊയ്ത്ത്. അഴീക്കോട് നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്കാണ് ലക്ഷക്കണക്കിന് രൂപ വിലയുള്ള ചാള ലഭിച്ചത്. അഭിമന്യു വള്ളത്തിനു മാത്രം 30 ലക്ഷം രൂപയുടെ ചാള ലഭിച്ചു. 10 ലക്ഷം, 4 ലക്ഷം രൂപ വീതം വിലമതിക്കുന്ന ചാളയും മറ്റു ചില വള്ളക്കാർക്കു ലഭിച്ചിട്ടുണ്ട്.

also read; മാതാപിതാക്കളുടെ അഴുകിയ മൃതശരീരത്തിന് സമീപം ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി

അതേസമയം സംസ്ഥാനത്ത് മലയോരമേഖലയിലും തീരദേശത്തും കാലവർഷത്തിന്റെ ഭാഗമായ മഴ തുടരുകയാണ്. ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അറബിക്കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിനു വിലക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News