അഞ്ച് ലക്ഷം രൂപയ്ക്ക് ആരംഭിച്ചു ഇപ്പോൾ ടേൺ ഓവർ കോടികൾ; ഒരു എഐ അധിഷ്ഠിത കമ്പനിയുടെ വിജയ​ഗാഥ

Business Story

എഐ അധിഷ്ഠിത ബിസിനസിലൂടെ ലാഭം കൊയ്ത കഥയാണ് മൈ ടെക് എന്ന കമ്പനിക്ക് പറയാനുള്ളത് ചെറിയ നിക്ഷേപത്തിൽ വീട്ടിൽ ആരംഭിച്ച് ഇന്ന് കോടികളുടെ വളർച്ചയാണ് മൈ ടെക്ക് സ്വന്തമാക്കിയിരിക്കുന്നത്. ശിവ്കുമാർ ബോറഡെ, അശ്വജീത് വാങ്കഡെ എന്നിവരുടെ കഥ ബിസിനസിൽ വിജയം ആ​ഗ്രഹിക്കുന്നവർക്ക് ഒരു പ്രചേദനമാണ്.

മൈ ടെക് എന്ന EPC (Engineering, Procurement, and Construction) കമ്പനി പ്രവർത്തിക്കുന്നത് നിർമിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയാണ്. സർക്കാർ/ഏജൻസി വർക്ക് ഓർഡറുകൾ ലഭിക്കുന്ന കമ്പനികളെ കണക്ട് ചെയ്യുന്ന സേവനങ്ങളാണ് മൈ ടെക്ക് നൽകുന്നത്.

Also Read: വ്യവസായ സംരംഭങ്ങളില്‍ എ ഐ എങ്ങനെ പ്രയോജനപ്പെടുത്താം; സംരംഭകർക്ക് ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു

വർക്ക് ഓർഡറുകൾ സർക്കാരിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ സ്വന്തമാക്കുകയും എന്നാൽ അത് ചെയ്യാൻ കൃത്യമായ ഫണ്ടിങ് ഇല്ലാതിരിക്കുകയും ചെയ്യുന്ന കമ്പനികലെ സഹായിക്കുകയാണ് മൈ ടെക്ക് ചെയ്യുന്നത്. പ്രൊജക്ട് നടപ്പാക്കാൻ സബ് കോൺട്രാക്ട് നൽകാനും അത് പോലെ പ്രോജക്ടിനാവശ്യമായ മെറ്റീരിയൽസ്, ടെക്നോളജി തുടങ്ങി ഒരു പ്രൊജക്ടിന്റെ എല്ലാ തലങ്ങളെയും മൈ ടെക്ക് മാനേജ് ചെയ്യാൻ സഹായിക്കുന്നു.

5 ലക്ഷം രൂപ നിക്ഷേപത്തിൽ ആരംഭിച്ച കമ്പനിക്ക് ഇപ്പോൾ 10.5 കോടി രൂപയാണ് ടേൺ ഓവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News