ഷോപ്പിങ് മാളിലെ ശുചിമുറിയിൽ ക്യാമറ വെച്ചു; ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചിയിലെ ഷോപ്പിങ് മാളിലെ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ.പയ്യന്നൂർ സ്വദേശി അഭിമന്യുവിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പർദ്ദ ധരിച്ചെത്തിയ ശേഷം ഇയാൾ സ്ത്രീകളുടെ ശുചിമുറിക്കുളളിലെ ചുവരിൽ മൊബൈൽ ക്യാമറ സ്ഥാപിക്കുകയായിരുന്നു. ശുചിമുറിക്ക് സമീപം പർദ ധരിച്ച ഒരാൾ ചുറ്റിത്തിരിയുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരാണ് പൊലീസിനെ വിവരം അറയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ കളമശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also Read: ഓടിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടര്‍ രണ്ടായി ഒടിഞ്ഞു, യാത്രികന്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here