കൈമുഴം കൊണ്ടളന്ന് മുല്ലപ്പൂ വിൽപ്പന; കച്ചവടക്കാരെ പിടികൂടി 2000 രൂപ വീതം പിഴയീടാക്കി

മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന് വില്‍പ്പന നടത്തിയതിന് ആറ് പൂക്കച്ചവടക്കാര്‍ക്കെതിരേ കേസെടുത്തു. ഇവരില്‍നിന്ന് 2000 രൂപ വീതം പിഴയീടാക്കി. കൂടാതെ മുദ്രവെക്കാത്ത ത്രാസുകളുപയോഗിച്ച് പൂ വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു. മുല്ലപ്പൂ വില്‍ക്കുന്നത് നിശ്ചിത നീളമുള്ള സ്‌കെയിലില്‍ അളന്നോ ത്രാസില്‍ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം.

also read ;യാത്രകൾക്ക് കൂട്ടായി നഞ്ചിയമ്മ പുതിയ കാർ സ്വന്തമാക്കി

പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാല്‍ അളവ് ഏകീകൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി അപൂര്‍വമായേ പരിശോധന നടത്താറുള്ളു. ഇത് മുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തില്‍ തട്ടിപ്പു നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

also read :‘മൂന്നോ നാലോ കൊല്ലം മാത്രം ഇവിടെ നിന്നാല്‍ പോര, നടനെന്ന നിലയില്‍ ഞാന്‍ വളര്‍ന്നു’, മനസ് തുറന്ന് നിവിൻ പോളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News