തൃശൂരിൽ തോട്ടിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

thrissur

തൃശൂരിൽ തോട്ടിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. പാഞ്ഞാൽ പൈങ്കുളം ഇരുമ്പലത്ത് കുണ്ടിൽ ഉണ്ണികൃഷ്ണൻ ബിന്ദു ദമ്പതികളുടെ അതുൽ കൃഷ്ണൻ (14) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടുകാരുമൊത്ത് തലശ്ശേരി പ്രദേശത്തെ തോട്ടിൽ കുളിക്കുന്നത് അതുൽ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ചേലക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

സംഭവത്തിൽ ചെറുതുരുത്തി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അതുൽ.

ENGLISH NEWS SUMMARY: A class 9 student drowned while bathing in a stream in Thrissur. The deceased has been identified as Atul Krishnan (14). The accident occurred at around 3 pm today. Atul was bathing in a stream in Thalassery area with his friends when the accident occurred. He was immediately taken to a private hospital in Chelakkara, but his life could not be saved.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News