
കേരളത്തിൽ ഇടതു-വലതു മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം പ്രവചിച്ച് ഒട്ടുമിക്ക എക്സിറ്റ് പോൾ ഫലങ്ങളും. കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന വലതുപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും വ്യാജ പ്രചാരണങ്ങളെ കാറ്റിൽ പറത്തുന്നതാണ് ഇത് വരെ ലഭ്യമായ എക്സിറ്റ് പോൾ ഫലങ്ങൾ. പീപ്പൾസ് പൾസ് പുറത്തുവിട്ട എക്സിറ്റ് പൾസ് സർവ്വേ പ്രകാരം ഇടതുപക്ഷത്തിന് 65 സീറ്റുകൾ വരെയും വലതുപക്ഷത്തിനു 75 മുതൽ 85 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിയ്ക്ക് മൂന്നു സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നാണ് പ്രവചനം.
സി ന്യൂസ് സർവ്വേ അനുസരിച്ച് ഇടതുപക്ഷത്തിന് 58 മുതൽ 70 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും വലതുപക്ഷത്തിനു 63 മുതൽ 74 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നുമാണ് പ്രവചനം. സർവ്വേ പ്രകാരം എൻ ഡി എ മുന്നണി രണ്ടു മൗത്താൽ അഞ്ചു സീറ്റുകൾ വരെ നേടിയേക്കാം. ടീം പിഎസ്ആർ റിപ്പോർട്ട് ഇടതുപക്ഷത്തിന് 64 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ വലതുപക്ഷത്തിനു 74 മുതൽ 80 വരെ സീറ്റുകൾ പ്രവചിക്കുന്നു. ഈ റിപ്പോർട്ട് പ്രകാരം ബിജെപി നാല് സീറ്റുകൾ വരെ നേടിയേക്കും.പി മാർക് സർവ്വേ പ്രകാരം ഇടതുപക്ഷം 62 മുതൽ 69 വരെ സീറ്റുകൾ നേടുമ്പോൾ വലതുതുമുന്നണി 71 മുതൽ 79 സീറ്റുകൾ വരെയും ബിജെപി ഒന്ന് മുതൽ നാല് സീറ്റുകൾ വരെയും സ്വന്തമാക്കാം.
Also Read: തമിഴ്നാട്ടിൽ സ്റ്റാലിൻ തരംഗം ! ടിവികെ എത്ര സീറ്റ് നേടും ? എക്‌സിറ്റ് പോളുകൾ നോക്കാം
ടൈംസ് നൗ ഇടതിന് 61 സീറ്റുകൾ വരെയും വലതുപക്ഷത്തിനു പരമാവധി 84 സീറ്റുകൾ വരെയുമാണ് പ്രവചിച്ചത്. അതേസമയം എൻഡിഎ ഏഴു സീറ്റുകൾ വരെ നേടാമെന്നും അവർ പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ ഇടതുപക്ഷത്തിനു 62 സീറ്റുകൾ വരെയും വലതുപക്ഷത്തിനു 78 മുതൽ 90 സീറ്റുകളും ബിജെപിക്ക് പരമാവധി മൂന്നു സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്. സിഎൻഎൻ ഇടതു വലതു മുന്നണികൾക്ക് യഥാക്രമം 60, 76 സീറ്റുകൾ ആണ് പ്രവചിച്ചിരിക്കുന്നത്. ചാണക്യ സർവ്വേ ഇടതുമുന്നണിക്ക് പരമാവധി 65 സീറ്റും വലതുമുന്നണിക്ക് 72-80 സീറ്റുകളും ബിജെപിക്ക് 3-7 സീറ്റുകളുമാണ് പ്രവചിച്ചത്. ചില സർവേകൾ വലതുപക്ഷത്തിനു നേരിയ മുൻതൂക്കം പ്രവചിക്കുമ്പോളും ഭരണവിരുദ്ധ വികാരത്തിന്റെ അഭാവം ഇടതുമുന്നണിക്ക് മെയ് നാലിന് കരുത്താകുമെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

