കാട്ടുകടന്നല്‍ കുത്തേറ്റ് പശു ചത്തു

കാട്ടുകടന്നലിന്റെ കുത്തേറ്റ് വെച്ചൂര്‍ പശു ചത്തു. കോട്ടയം മരങ്ങാട്ടുപിള്ളിയിലാണ് സംഭവം. തീറ്റയ്ക്കായി പറമ്പില്‍ കെട്ടിയിരുന്ന മൂന്നുവയസ് പ്രായമുള്ള പശുവിനെ കടന്നല്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. പശു എട്ടുമാസം ഗര്‍ഭിണിയായിരുന്നു.ഇതിനെ അഴിച്ചുവിടാന്‍ ശ്രമിച്ച വീട്ടമ്മയ്ക്കും കുത്തേറ്റു.

ജൈവകര്‍ഷകനായ മരങ്ങാട്ടുപിള്ളി അന്തനാട് എ.എസ് രാധാകൃഷ്ണന്റെ പശുവാണ് ചത്തത്. രാധാകൃഷ്ണന്റെ ഭാര്യ കമലം രാധാകൃഷ്ണനും(55) കുത്തേറ്റു. വ്യാഴാഴ്ച രാവിലെയാണ് പശുവിനെ പുരയിടത്തില്‍ കെട്ടിയത്. വെള്ളം കൊടുക്കാനായി കമലമാണ് കടന്നലിന്റെ കുത്തേറ്റ ് പുളയുന്ന പശുവിനെ കണ്ടത്. ഉടനെ കമലം പശുവിന്റെ കയര്‍ അഴിച്ചു വിട്ടു. ഈസമയത്താണ് അവര്‍ക്ക് കുത്തേറ്റത്. രണ്ടുദിവസം ചികിത്സിച്ചെങ്കിലും പശുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News