വിന്‍ഡീസ് മുതല്‍ ഇംഗ്ലണ്ട് വരെ; ഒരു ക്രിക്കറ്റ് വേള്‍ഡ് കപ്പ് കഥ

സ്‌നേഹ ബെന്നി

ക്രിക്കറ്റിന്റെ ലോക പോരാട്ടത്തിനായി 12 വര്‍ഷങ്ങല്‍ക്കു ശേഷം കായികലോകം വീണ്ടും ഇന്ത്യയിലേക്ക്…

തിരശ്ശീല ഉയരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റിന്റെ ആരവം തുടങ്ങിക്കഴിഞ്ഞു..വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങി മുതിര്ന്ന ഇന്ത്യന്‍ താരങ്ങള്‍ അവസാന ലോകകപ്പ് അങ്ക ത്തിനായിരിക്കും ഈ തവണ പാഡണിയുക.. വിജയത്തില്‍ കുറഞ്ഞൊന്നും രോഹിതും കൂട്ടരും പ്രതീക്ഷിക്കുന്നില്ല.

1975-ല്‍ ഇംഗ്ലണ്ടിലാണ് ഉദ്ഘാടന ലോകകപ്പ് അരങ്ങേറിയത്. ആദ്യ ലോകകപ്പില്‍ അന്നത്തെ ടെസ്റ്റ് പദവിയുള്ള ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്താന്‍, വെസ്റ്റിന്റീസ്, ഇംഗ്ലണ്ട്, ന്യൂസിലാന്റ് എന്നിവരെ കൂടാതെ ശ്രീലങ്ക, കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഒരു ടീം എന്നിവരടക്കം എട്ട് ടീമുകളാണ് പങ്കെടുത്തത്. വര്‍ണ്ണവിവേചനം മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തപ്പെട്ട ദക്ഷിണാഫ്രിക്ക ഈ ലോകകപ്പില്‍ പങ്കെടുത്തില്ല. ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ 17 റണ്‍സിന് പരാജയപ്പെടുത്തിയ വെസ്റ്റിന്റീസാണ് ഈ ലോകകപ്പില്‍ ജേതാക്കളായത്.

Also Read: വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15 ന് എത്തും

1979-ലാണ് ടെസ്റ്റ് പദവി ലഭിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ക്കും ലോകകപ്പ് കളിക്കാനവസരം നല്‍കുന്ന ഐ.സി.സി. ട്രോഫി ആരംഭിച്ചത്. ശ്രീലങ്കയും കാനഡയും ഇതിലൂടെ യോഗ്യത നേടി. ഫൈനലില്‍ ഇംഗ്ലണ്ടിനെ 92 റണ്‍സിന് തോല്‍പ്പിച്ച് വെസ്റ്റിന്റീസ് തന്നെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം കരസ്ഥമാക്കി. ഈ ലോകകപ്പിന് ശേഷം നടന്ന ചര്‍ച്ചയില്‍ ഐ.സി.സി., ലോകകപ്പ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്താന്‍ തീരുമാനിച്ചു.

1983-ലെ ലോകകപ്പിന് തുടര്‍ച്ചയായി മൂന്നാമതും ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ചു. ഈ കാലയളവില്‍ ശ്രീലങ്ക ടെസ്റ്റ് പദവി നേടിയിരുന്നു, ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഒരു ശതമാനം പോലും സാധ്യത ഇല്ലാതിരുന്ന ടീം ഇന്ത്യ, അന്ന് ഫൈനലില്‍ വെസ്റ്റിന്റീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ടിന്റെ മണ്ണില്‍, കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഉയര്‍ത്തി.

ആദ്യമായി ഇംഗ്ലണ്ടിന് പുറത്ത് നടന്ന ലോകകപ്പ് 1987-ല്‍ ഇന്ത്യയിലും പാകിസ്താനിലുമായാണ് നടത്തപ്പെട്ടത്. കളിയുടെ ദൈര്‍ഘ്യം 60 ഓവറില്‍ നിന്ന് ഇന്ന് കാണുന്ന രീതിയില്‍ 50 ഓവറായി ചുരുക്കപ്പെട്ടു.ഫൈനലില്‍ 7 റണ്‍സിന് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ ലോകകപ്പ് നേടി.

Also Read: ചന്ദ്രയാന്‍-3; മഹാക്വിസ്‌ നടത്താൻ തീരുമാനിച്ച് ഐഎസ്ആര്‍ഒ

ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായി നടത്തപ്പെട്ട 1992-ലെ ലോകകപ്പില്‍ നിറമുള്ള വസ്ത്രങ്ങളും, വെള്ള പന്തും, ഫീല്‍ഡിങ് രീതിയിലെ പുതിയ രീതികളും, പകലും രാത്രിയുമായി നടത്തപ്പെടുന്ന കളികളും ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നു. വര്‍ണ്ണവിവേചനവും അതിനെ തുടര്‍ന്നുണ്ടായിരുന്ന വിലക്കും ഒഴിവാക്കപ്പെട്ടതിനാല്‍ ദക്ഷിണാഫ്രിക്ക ആദ്യമായി പങ്കെടുത്ത ലോകകപ്പും ഇതാണ്. മോശം തുടക്കത്തെ മറികടന്ന് പാകിസ്താന്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ 22 റണ്‍സിന് തോല്‍പ്പിച്ച് ജേതാക്കളായി.

1996ലേത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന രണ്ടാമത്തെ ലോകകപ്പായി. ചില ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച് ശ്രീലങ്കയും ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം ചേര്‍ന്നു. ലാഹോറില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ 7 വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക ആദ്യമായി ലോകകപ്പ് കരസ്ഥമാക്കി.

ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 1999 ലോകകപ്പില്‍ അയര്‍ലണ്ട്, നെതര്‍ലാന്റ്‌സ്, സ്‌കോട്ട്‌ലാന്റ്, വേല്‍സ് എന്നീ രാജ്യങ്ങളും മത്സരവേദികളായി. ആ വര്‍ഷം ഫൈനലില്‍ പാക്കിസ്താനും ഓസ്ട്രലിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 20 ഓവറുകള്‍ക്കുള്ളില്‍ 8 വിക്കറ്റുകള്‍ കൈയ്യിലിരിക്കെ ഓസ്ട്രലിയ കപ്പുയര്‍ത്തി.

Also Read: മട്ടാഞ്ചേരിയില്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

ദക്ഷിണാഫ്രിക്കയും സിംബാബ്വേയും കെനിയയും സംയുക്തമായി 2003 ലോകകപ്പിന്റെ ആതിഥേയത്വം വഹിച്ചു. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പന്ത്രണ്ടില്‍ നിന്ന് പതിനാലായി വര്‍ദ്ധിച്ചു.ഫൈനലില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന ഫൈനലിലെ എക്കാലത്തെയും വലിയ സ്‌കോര്‍ നേടിയ ഓസ്‌ട്രേലിയ, ഇന്ത്യയെ 125 റണ്‍സിന് പരാജയപ്പെടുത്തി.

2007ലെ വേള്‍ഡ് കപ്പിന് വെസ്റ്റ് ഇന്‍ഡീസ് ആതിഥേയത്വം വഹിക്കുകയും പതിനാറ് ടീമുകളായി ലോകപ്പ് വ്യാപിക്കുകയും ചെയ്തു. ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയ, ശ്രീലങ്കയെ 53 റണ്‍സിന് പരാജയപ്പെടുത്തി, തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍ഷിപ്പുകള്‍ നേടി.

ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ചേര്‍ന്ന് 2011 ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം നേടി, സ്വന്തം നാട്ടില്‍ ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

2015 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ചു. മെല്‍ബണില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ അഞ്ചാം തവണയും ലോകകപ്പ് ഉയര്‍ത്തി.

Also Read: ദളിത് യുവതിയെ മൂത്രം കുടിപ്പിച്ചു, നഗ്നയാക്കി മർദിച്ചു; കാരണം കൊള്ളപ്പലിശ നൽകാത്തതിനാൽ

2019 ലോകകപ്പിന് ഇംഗ്ലണ്ടും വെയില്‍സും ആതിഥേയത്വം വഹിച്ചു. പങ്കെടുക്കുന്നവരുടെ എണ്ണം 10 ആയി ചുരുങ്ങി.ന്യൂസിലാന്‍ഡും ഇംഗ്ളുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ഫൈനലിലെ എല്ലാ ആവേശവും കൂടി ചേര്‍ന്ന മല്‌സരമായിരുന്നു അത്..നിശിത ഓവര്‍ കഴിഞ്ഞപ്പോഴേക്കും റണ്‍സ് തുല്യമായതോടെ മത്സരം സൂപ്പര്‍ ഓവറുകളിലേക്ക് നീങ്ങുകയും വീണ്ടും സമനില ആവുകയും ചെയ്തതോടെ ബൗണ്ടറികളുടെ എണ്ണം കൂടുതലുള്ള ഇംഗ്ലണ്ടിനെ വിജയി ആയി പ്രേക്യപിക്കുവായിരുന്നു.അങ്ങനെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് ആദ്യമായി ലോക ജേതാക്കളായി.

ഒക്ടോബര് 5 നു ആരഭിക്കുന്ന ലോകപോരാട്ടത്തിനായി ടീമുകളെല്ലാം ഒരുങ്ങി കഴിഞ്ഞു. ഏഷ്യ കപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News