യുക്രെയ്‌നില്‍ ഡാം തകര്‍ന്നു, അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകം, പിന്നില്‍ റഷ്യയെന്ന് ആരോപണം

റഷ്യ യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ  യുക്രെയ്‌നിലുള്ള നിപ്രോ നദിയിലെ ഡാം തകര്‍ന്നു. സതേണ്‍ യുക്രെയ്‌നിലെ കഖോവ്ക ഹൈഡ്രോപവര്‍ പ്ലാന്റില്‍ സ്ഥിതി ചെയുന്ന ഡാമാണ്  തകര്‍ന്നത്. ഡാം തകര്‍ന്നതിന്‌ പിന്നാലെ വലിയ പ്രളയമാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌.

ഡാം തകര്‍ന്നതിന്‌ പിന്നില്‍ റഷ്യയുടെ ആക്രമാണെന്നാണ്‌ യുക്രെയ്‌നിന്‍റെ ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച റഷ്യ സംഭവത്തില്‍ യുക്രെയിന് പ‍ഴിചാരി.

ALSO READ: 2018 സിനിമക്കെതിരെ തീയേറ്റർ ഉടമകൾ; സംസ്ഥാനത്ത് തിയേറ്ററുകൾ അടച്ചിടും

ഡാം തകര്‍ന്ന സാഹചര്യത്തില്‍ അടുത്ത  അഞ്ച്‌ മണിക്കൂര്‍ നിര്‍ണായകമാണെന്നാണ്‌ യുക്രെയിന്‍ അധികൃതര്‍ പറയുന്നത്‌. നിപ്രോയുടെ പടിഞ്ഞാറെ കരയിലുള്ള പത്ത്‌ ഗ്രാമങ്ങളും ഖേര്‍സണ്‍ സിറ്റിയുടെ ഒരു ഭാഗവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്‌. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

പ്രസിഡന്‍റ്   വ്ളാഡിമര്‍ സെലന്‍സ്‌കി നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ്‌ ഡിഫന്‍സ്‌ കൗണ്‍സിലുമായി അടിയന്തര കൂടിക്കാഴ്‌ച നടത്തി.

ആക്രമണത്തിനു പിന്നില്‍ റഷ്യന്‍ ഭീകരരാണെന്ന് സെലന്‍സ്‌കി ആരോപിച്ചു. യുക്രെയ്നിന്‍റെ ഒരു ചെറിയ ഭാഗംപോലും റഷ്യയ്ക്കു വിട്ടുനല്‍കില്ലെന്നും വെള്ളവും മിസൈലുമൊന്നും യുക്രെയിനെ തടുക്കില്ലെന്നും സെലന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു.

ALSO READ: പൂജയ്ക്കായി വീട്ടിലെത്തി, പതിനാറുകാരിയെ പീഡിപ്പിച്ചു; വ്യാജ പൂജാരി അറസ്റ്റില്‍

യുക്രെയ്നിലെ പ്രധാന ഡാമുകളില്‍ ഒന്നായ കഖോവ്ക 1956-ല്‍ സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതാണ്. 30 മീറ്റര്‍ ഉയരവും 3.2 കിമീ നീളവുമുള്ള ഡാം കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ ഭാഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News