
മലയാളിയ്ക്ക് ചോറ് എപ്പോഴും ഒരു വികാരമാണ്. എന്തൊക്കെ പറഞ്ഞാലും വിശന്നിരിക്കുമ്പോൾ ലേശം ചോറും കറിയും കിട്ടിയാലേ മനസിനൊരു തൃപ്തിയാവൂ. അധികം കറിയൊന്നും വേണമെന്നില്ല താനും. ഇപ്പോൾ വീശന്നിരിക്കയാണോ, വീട്ടിൽ കൂൺ ഇരിപ്പുണ്ടോ ? എന്നാൽ, ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ കൂൺ കറി ഉണ്ടാക്കിയാലോ .
ചേരുവകൾ
കൂൺ- പത്തെണ്ണം
സവാള- രണ്ട്
ഇഞ്ചി- ചെറിയ കഷ്ണം
കറിവേപ്പില- ഒരു തണ്ട്
പെരുംജീരകപ്പൊടി- അര ടീസ് സ്പൂൺ
ഗരം മസാല, മഞ്ഞൾപ്പൊടി- അര ടീസ് സ്പൂൺ
തേങ്ങാ ചിരവിയത്- ഒരു കപ്പ്
എണ്ണ- രണ്ട് ടീസ് സ്പൂൺ
ഉപ്പ്- പാകത്തിന്
ALSO READ; പഴുത്ത പപ്പായ വെറുതെ കളയല്ലേ, മിനിട്ടുകൾക്കുള്ളിൽ ടേസ്റ്റി ഹൽവ തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അരിഞ്ഞു വച്ച സവാളയും ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റുക. സവാള വഴമന്നു വരുമ്പോൾ അതിലേക്ക് ഗരം മസാല ഉൾപ്പെടെയുള്ള പൊടികൾ ചേർത്തിളക്കുക. ശേഷം ഇതിലേക്ക് കൂണും ചേർക്കാം. കൂൺ പാതി വെന്ത് കഴിയുമ്പോൾ ചതച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കാം. അരപ്പ് വെന്ത ശേഷം ഇളക്കി എടുത്ത് വിളമ്പാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

