
ഭർതൃവീട്ടുകാരുടെ ശാരീരിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ദില്ലിയിലെ നംഗ്ലോയി സ്വദേശിനിയായ ടീന ആണ് മരിച്ചത്. വീട്ടിനുള്ളിൽ മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഭർതൃവീട്ടുകാരുടെ ക്രൂരതകൾ ടീന മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷമാണ് ജീവനൊടുക്കിയത്.
‘‘എനിക്കൊരു ചെറിയ കുടുംബം മാത്രമാണ് വേണ്ടിയിരുന്നത്. ഞാൻ ഒരിക്കലും മന്ത്രവാദമൊന്നും ചെയ്തിട്ടില്ല’’ യുവതി വീഡിയോയിൽ പറയുന്നുണ്ട്. ഭർതൃവീട്ടുകാരുടെ ശാരീരിക മാനസിക പീഡനവും നേരിടുന്നതിനാൽ ഭർത്താവിനൊപ്പം ഇനി ജീവിക്കാൻ കഴിയില്ലായെന്ന് യുവതി പറഞ്ഞു. തന്റെ മരണ ശേഷം ഒന്നരവയസുള്ള മകളെ നന്നായി നോക്കണമെന്നും ടീന വീഡിയോയിൽ പറയുന്നു.
ALSO READ: പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട, കടത്താൻ ശ്രമിച്ചത് 17 കിലോ ഹൈബ്രിഡ് കഞ്ചാവ്
കുഞ്ഞിനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുതെന്നും വീഡിയോയിൽ വ്യക്തമായിട്ട് പറയുന്നുണ്ട്. രണ്ടര വർഷം മുമ്പായിരുന്നു ടീനയുടെ വിവാഹം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം നംഗ്ലോയിയിലായിരുന്നു താമസം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
News Summary- A woman, upset over physical abuse by her in-laws, found dead. The deceased is Tina, a native of Nangloi, Delhi.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

