ലവരി വിരുദ്ധ ദിനം: വേറിട്ടൊരു ക്യാമ്പയിനുമായി മലപ്പുറം കൊട്ടുകര പിപിഎം ഹൈസ്കൂളിലെ വിദ്യാർഥികൾ

ANTI DRUG CAMPAIGN

വ്യത്യസ്തമായൊരു ലഹരി വിരുദ്ധ ക്യാമ്പയിനാണ് മലപ്പുറം കൊട്ടുകര പിപിഎം ഹൈസ്കൂളിലെ കുട്ടികൾ സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട്, ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എന്നിങ്ങനെ വേറിട്ട കാഴ്ചകളും വൈബുമായിരുന്നു സ്കൂളിൽ.

വഞ്ചിപ്പാട്ട് മാത്രമല്ല, ലഹരി വിരുദ്ധ മാപ്പിളപ്പാട്ടും മുദ്രാവാക്യങ്ങളും ഒക്കെയായി സർഗാത്മകമായിരുന്നു സ്കൂളിലെ ലഹരി വിരുദ്ധ ദിനം. കൊണ്ടോട്ടി ഇഎംഇഎ ട്രെയിനിങ്ങ് കോളജിലെ 97 ബി എഡ് വിദ്യാർത്ഥികളാണ് സ്കൂളിലെ കുട്ടികൾക്ക് കൂട്ടിനുണ്ടായിരുന്നത്. സ്കൂളിൽ 5500 ലേറെ വിദ്യാർത്ഥികളുണ്ട്. 97 ക്ലാസ്മുറികളിലും ഒരേ സമയം ലഹരിവിരുദ്ധ പ്ലക്കാർഡുകൾ ഉയർന്നു. കുട്ടികൾ തന്നെയാണ് ലഹരി വിരുദ്ധ വഞ്ചിപ്പാട്ടും മുദ്രാവാക്യങ്ങളും മാപ്പിളപ്പാട്ടുമെല്ലാം രചിച്ചത്. ഒടുവിൽ പ്രതിജ്ഞ ചൊല്ലി വീടുകളിൽ ഒട്ടിക്കാൻ ലഹരി വിരുദ്ധ സ്റ്റിക്കറുകളും വിതരണം ചെയ്തു.

Also read – ആ വഴി യാത്ര ചെയ്യുന്ന ആരും ഒന്ന് നോക്കിപ്പോകും: പർപ്പിൾ നിറത്തിലുള്ള പൂക്കൾ ചൂടി സുന്ദരിയായൊരു ബസ് സ്റ്റോപ്പ്

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി ലഹരി വിരുദ്ധ സന്ദേശ ക്യാമ്പയിനുമായി പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂട്ടായ്മയും രം​ഗത്തെത്തിയിരുന്നു. കാഞ്ഞങ്ങാട് നടന്ന അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗത ഗാനം ആലപിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഒക്ടേവ് മ്യൂസിക് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് സംഗീതമേ ലഹരിയെന്ന സന്ദേശവുമായി കുട്ടികൾക്കിടയിലേക്ക് ലഹരി വിരുദ്ധ ഗാനവുമായെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News