ഒരു വർഷം 8 കോടി സമ്പാദിക്കുന്ന നായ; ജോലി ഉപേക്ഷിച്ച് ഉടമസ്ഥർ

ഏത് നായക്കും ഒരു ദിവസം വരും എന്നത് ഒരു പഴമൊഴിയാണ്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനം വഴി കോടികൾ സമ്പാദിക്കുന്ന ടക്കർ ബഡ്‌സ്  എന്ന ഗോൾഡൻ റിട്രീവർ നായയാണ്. ടക്കർ പ്രതിവർഷം സമ്പാദിക്കുന്നത് ഒരു മില്യൺ ഡോളറിൽ ( 8 കോടി രൂപ) അധികമാണ്.

Also Read: 2000 ത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുന്നോ? 2100 രൂപക്കുള്ള സാധനം കിട്ടും; പരസ്യം വൈറൽ

പോർട്രെയിറ്റ് കമ്പനിയായ പ്രിന്റഡ് പെറ്റ് മെമ്മറീസ് നടത്തിയ ഗവേഷണമനുസരിച്ച്, സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവരുടെ ലോകത്ത് ടക്കർ ബഡ്‌സിന് ഒന്നാം സ്ഥാനമാണ്. രണ്ട് വയസ്സ് മുതൽ സ്പോൺസർ ചെയ്ത പരസ്യങ്ങളിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്.

Also Read: ‘നാളെ മുതല്‍ പാര്‍ലമെന്റില്‍ പോവേണ്ടി വരുമല്ലോ?’; ലക്‌നൗവിന്റെ തോല്‍വിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ എയറിലാക്കി സോഷ്യല്‍ മീഡിയ

യൂടൂബ്-പെയ്ഡ് പോസ്റ്റ് 30 മിനിറ്റ് പ്രീ-റോളിന് 40,000 മുതൽ 60,000 ആമേരിക്കൻ ഡോളർ വരെയാകാം.’ ഇൻസ്റ്റഗ്രാമിൽ, ഞങ്ങൾ മൂന്ന് മുതൽ എട്ട് സ്റ്റോറികൾ വരെ ഏകദേശം 20,000 ഡോളർ വരെ ഉണ്ടാക്കുന്നുവെന്ന് ടക്കറിന്റെ ഉടമ കോർട്ട്‌നി ബഡ്‌സിൻ പറയുന്നു.

Also Read : ‘മാലിന്യ കൂമ്പാരത്തില്‍ നിന്ന് തല ലഭിച്ചത് തുമ്പായി’; സ്ത്രീയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച പങ്കാളി അറസ്റ്റില്‍

കോർട്ട്‌നി ബഡ്‌സിനും സിവിൽ എഞ്ചിനീയറായ ഭർത്താവ് മൈക്കും അവരുടെ ജോലി ഉപേക്ഷിച്ച് ഇപ്പോൾ മുഴുവൻ സമയവും ടക്കറിന് വേണ്ടി നീക്കിവെക്കുന്നുവെന്നാണ് റിപ്പോർട്ട്. 2018 ജൂണിൽ 8 ആഴ്ച പ്രായമുള്ളപ്പോൾ ടക്കറിനെ അവർ ഒരു ഇൻസ്റ്റാഗ്രാം പേജാക്കിയാണ് തുടക്കം. ഇപ്പോൾ പ്രധാന സോഷ്യൽ മീഡിയകളിലെല്ലാം കൂടി 25 ദശലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടെന്നാണ് നായയെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പറയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here