ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിൽ തീപിടിത്തം; ആറ് പേര്‍ക്ക് പരുക്ക്

ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിൽ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈല്‍ വിലായത്തിലെ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീപിടിത്തത്തിൽ ആറു പേര്‍ക്ക് പരുക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.

also read :കൃത്രിമമഴ പെയ്യിക്കാൻ തയ്യാറായി യുഎഇ ; അടുത്തയാഴ്ച്ച മുതൽ ക്ലൗഡ് സീഡിങ്

കെട്ടിടത്തില്‍ നിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. പരുക്കേറ്റ ആറുപേര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം നല്‍കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.

also read :അധിർ രഞ്ജൻ ചൗധരിയുടെ ലോക് സഭ സസ്പെൻഷൻ പിൻവലിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News