ദില്ലി എയിംസിൽ തീപിടിത്തം; 6 ഓളം അഗ്നിശമന സേനാ വിഭാഗങ്ങൾ സംഭവ സ്ഥലത്ത് എത്തി

ദില്ലി എയിംസ് ഹോസ്പിറ്റലിലെ എൻഡോസ്കോപ്പി വിഭാഗത്തിൽ തീപിടിത്തം. രാവിലെ 11.54 ഓടെയാണ് തീപിടിത്തം സമ്പന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. 6 ഓളം അഗ്നിശമന സേനാ വിഭാഗങ്ങൾ സംഭവ സ്ഥലത്ത് എത്തി ചേർന്നിട്ടുണ്ട്. തീ നിയന്ത്രണാതീതമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

also read :വെറും അരമണിക്കൂര്‍ മതി, മലബാറുകാരുടെ സ്വന്തം നെയ്‌ച്ചോര്‍ റെഡി

അതേസമയം എൻഡോസ്കോപ്പി വിഭാഗത്തോട് ചേർന്നാണ് അത്യാഹിത വിഭാഗം ഉള്ളത്. തീ പടർന്നതിനെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന രോഗികളെ ഉടൻ തന്നെ മാറ്റി. നിലവിൽ ആളപായമൊന്നും ഇല്ല എന്നാണ് റിപ്പോർട്ട്.

also read :ബസ്സിൽ ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി; പൊലീസിന്റെ മിന്നൽ പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News