ആന്ധ്ര പ്രദേശിൽ മൂന്നാം നിലയിലെ ക്ലാസ് മുറിയിൽ നിന്നിറങ്ങി കോളജ് വിദ്യാർഥി, താഴേക്ക് ചാടി മരിച്ചു- ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ

ആന്ധ്രപ്രദേശിലെ നാരായണ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി മൂന്നാം നിലയിലെ ക്ലാസ് മുറിയിൽ നിന്നിറങ്ങി താഴേക്ക് ചാടി മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10.15 ഓടെയാണ് സംഭവം.

ക്ലാസ് നടക്കുന്നതിനിടെ വിദ്യാർഥി പെട്ടെന്ന് എഴുന്നേറ്റ് നിൽക്കുകയും തുടർന്ന് ആരോടും മിണ്ടാതെ ക്ലാസ്മുറിയിൽ നിന്നും പുറത്തേക്ക് കടന്ന് വരാന്തയിലെ കൈവരിയ്ക്ക് മുകളിൽ കയറി താഴേക്ക് ചാടുകയായിരുന്നു.

ALSO READ: പ്രതിപക്ഷം പരിഹാസ്യരാകുന്നു, നേരത്തെ ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞതു പോലെ ഇപ്പോഴത്തെ ജലചൂഷണ കഥയും പൊളിയും; മന്ത്രി എം ബി രാജേഷ്

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, വിദ്യാർഥി എന്തിനാണ് താഴേക്ക് ചാടിയതെന്നോ, ആത്മഹത്യയുടെ കാരണമെന്താണെന്നോ വ്യക്തമല്ല.

ALSO READ: ‘എന്നോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതില്‍ പൊതുമധ്യത്തില്‍ അപമാനിച്ചു’; പരാതിയുമായി സാന്ദ്രാ തോമസ്

വിദ്യാർഥി മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയ ശേഷമാണ് ക്ലാസ് മുറിയിലെ അധ്യാപകനും മറ്റ് സഹപാഠികളും അടക്കം ഇക്കാര്യം ശ്രദ്ധിക്കുന്നതോ, അറിയുന്നതോ പോലും. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News