പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാന്‍ കേന്ദ്ര നീക്കം

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേള്ളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത മാസം 18മുതൽ 22 വരെ 5ദിവസമാണ് പ്രത്യേക സമ്മേളനം ചേരുക.

ALSO READ :പൊന്‍മുടിയില്‍ കനത്ത മ‍ഴ, ശക്തമായ കോടമഞ്ഞും, വലഞ്ഞ് സഞ്ചാരികള്‍

ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പ്രത്യേക സമ്മേളനം വിളിക്കുന്നതിന്റെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, നിർണായകമായ ചില ബില്ലുകൾ അവതരിപ്പിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ആണ് അതിൽ പ്രധാനം. പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോകസഭ നിയമസഭ സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതാണ് ബിൽ. തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നത് നിലവിൽ നിയമ കമ്മീഷന്‍റെ പരിഗണനയിൽ ആണ്. ഇതിനു പുറമെ ജനസംഖ്യ നിയന്ത്രണ ബിൽ, ഏക സിവിൽ കോഡ് എന്നിവയും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നാൽ സഭ സമ്മേളിക്കുമ്പോൾ അദാനി വിഷയം, മണിപ്പൂർ കലാപം എന്നിവ പ്രതിപക്ഷം ശക്തമായി ഉയർത്തിക്കാട്ടും..

ALSO READ:ഷി ജിന്‍പിംഗും ദില്ലിയിലെ ജി 20 സമ്മിറ്റില്‍ പങ്കെടുത്തേക്കില്ല

അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ 23 ദിവസങ്ങളിലായി ഇതുവരെ 17 സിറ്റിംഗുകൾ നടന്നു. മണിപ്പൂർ ആക്രമണ സാഹചര്യത്തിൽ അക്രമത്തെച്ചൊല്ലി എല്ലാ ദിവസവും സെഷനുകൾ തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here