നാല്‍പ്പത് ച്യൂയിംഗം ഗം വിഴുങ്ങി, അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ നടത്തി

നാല്‍പ്പത് ച്യൂയിംഗം ഗം വിഴുങ്ങിയ അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ നടത്തി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. ച്യൂയിംഗ് ഗം കഴിച്ചതു മൂലം ദഹനവ്യവസ്ഥ തടസപ്പെട്ടിരുന്നു. വയറുവേദനയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ആമാശയത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രയി നടത്തേണ്ടി വന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഫോഴ്സ്പ്‌സ് ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ ഗം നീക്കം ചെയ്തത്. ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലെ ഡോ. ചിസൈറ്റ് ഇഹിയോനുനെക്വുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ച്യൂയിംഗ് ഗം ശരീരത്തില്‍ ഏഴ് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന മുന്നറിയിപ്പിനെ വിദഗ്ധര്‍ തള്ളിക്കളഞ്ഞു. ”നിങ്ങള്‍ ഒരു കഷണം ഗം വിഴുങ്ങിയാല്‍, അത് ഏകദേശം 40 മണിക്കൂര്‍ കഴിഞ്ഞ് നിങ്ങളുടെ വിസര്‍ജ്യത്തിലൂടെ പുറത്തുവരുമെന്നും ഡോക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News