കണ്ണാടിയിൽ സ്വന്തം പ്രതിബിംബം; ഗുലുമാല് പിടിച്ച് കുതിര; വീഡിയോ

കണ്ണാടിയിൽ മൃഗങ്ങൾ സ്വന്തം പ്രതിബിംബം കാണുമ്പോൾ അവയുടെ പ്രതികരണങ്ങൾ രസകരവും ചിരിപ്പിക്കുന്നതുമാണ്. അത്തരത്തിൽ കണ്ണാടിയില്‍ സ്വന്തം പ്രതിബിബം കണ്ട് അമ്പരന്ന് നിൽക്കുന്ന ഒരു കുതിരയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. @buitengebieden എന്ന ട്വീറ്റർ ഉപയോക്താവാണ് രസകരമായ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

also read :മലപ്പുറത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ചെറിയ കണ്ണാടിയിൽ അവിചാരിതമായി ഒരു കുതിര തന്‍റെ മുഖം കാണുന്നു. ആദ്യം അമ്പരപ്പോടെ അതിലേക്ക് തന്നെ നോക്കി നില്‍ക്കുന്നു. പിന്നിട് കണ്ണാടിയുടെ പല വശങ്ങളിൽ നിന്നും എത്തി നോക്കുന്നു.വീണ്ടും അകലെ നിന്നും അടുത്തു നിന്നുമൊക്കെ നോക്കിയിട്ടും തൃപ്തി വരാതെ കണ്ണാടിയുടെ തൊട്ടടുത്ത് ചെന്ന് മൂക്കുകൊണ്ട് തൊട്ടു നോക്കുന്നു. തന്നെപോലെയുള്ള ആളെ കണ്ണാടിയിൽ കണ്ട് എന്തോ പണികിട്ടി എന്ന് മനസിലാക്കി കുതിര വേഗത്തിൽ അവിടെ നിന്നും സ്ഥലം കാലിയാക്കുന്നതാണ് വിഡിയോയിൽ ഉള്ളത് .

also read :തിയറ്റർ വിജയത്തിന് പിന്നാലെ ആമസോൺ റിലീസിനൊരുങ്ങി ജയിലർ

വീഡിയോയിൽ തന്‍റെ പ്രതിബിംബം കാണുമ്പോഴൊക്കെയും കുതിര പലതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും വീഡിയോയില്‍ കേൾക്കാം. കൗതുകവും രസകരവുമായ ഈ വീഡിയോ ദിവസങ്ങൾ കൊണ്ട് വൈറലാവുകയായിരുന്നു. അഞ്ചര ലക്ഷത്തോളം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News