തൃശ്ശൂര്‍ പറപ്പൂക്കരയില്‍ വന്‍ സ്പിരിറ്റ് വേട്ട

തൃശ്ശൂര്‍ പറപ്പൂക്കരയില്‍ വന്‍ സ്പിരിറ്റ് വേട്ട. 1500 ലിറ്ററോളം സ്പിരിറ്റും, വ്യാജ കള്ളും, നിര്‍മ്മാണ സാമഗ്രികളും പോലീസ് പിടികൂടി. ഗോഡൗണ്‍ നടത്തിപ്പുകാരനായ ഗുരുവായൂര്‍ സ്വദേശി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചാലക്കുടി ഡിവൈഎസ്പി ടി എസ് സിനോജും സംഘവും നടത്തിയ പരിശോധനയിലാണ് പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നെടുമ്പാള്‍ പള്ളത്ത് നിന്നും വ്യാജമദ്യം പിടികൂടിയത്. 1500 ലിറ്റര്‍ സ്പിരിറ്റും, സ്പിരിറ്റ് ചേര്‍ത്ത 300 ലിറ്ററോളം വ്യാജ കള്ളും, നിര്‍മ്മാണ സാമഗ്രികളും, വാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. ഗോഡൗണ്‍ നടത്തിപ്പുകാരനായ ഗുരുവായൂര്‍ തൈക്കാട് സ്വദേശി അരീക്കര വീട്ടില്‍ 28 വയസ്സുള്ള അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. രാപ്പാള്‍ തൊട്ടിപ്പാള്‍ റൂട്ടില്‍ നെടുമ്പാള്‍ പള്ളത്ത് റോഡില്‍ നിന്നും ഇരുനൂറ് മീറ്ററോളം ഉള്ളിലേക്ക് മാറി ഒറ്റപ്പെട്ട ഒരു വാടക വീട്ടിലാണ് അരുണ്‍ സ്പിരിറ്റ് സംഭരിച്ചിരുന്നത്. സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ചിരുന്ന പിക്കപ്പ് വാനും, ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read: ഭക്ഷണം കഴിക്കുന്നതിനിടെ വെടിവെയ്പ്; ദമ്പതികൾ ആശുപത്രിയിൽ

2016-ല്‍ ഗുരുവായൂര്‍ സ്വദേശിയായ യുവാവിനെ സംഘം ചേര്‍ന്നാക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അരുണ്‍ എന്ന് പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വ്യാജക്കള്ള് നിര്‍മ്മാണ ശ്യംഖലയിലെ മുഴുവനാളുകളെയും കണ്ടെത്തി പിടികൂടുമെന്ന് പോലീസ് അറിയിച്ചു. വ്യാജകള്ള് വില്പന നടത്തുന്ന സ്ഥലങ്ങളെ കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കും. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ കള്ള് നിര്‍മ്മാണ കേന്ദ്രം പിടികൂടാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ വലിയൊരു വ്യാജ മദ്യ ദുരന്ത സാധ്യത ഇല്ലാതാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലീസ്.

Also Read: കളമശ്ശേരി കാര്‍ഷികോത്സവം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here