ദേശാഭിമാനി ചാരുംമൂട് ഏരിയ ലേഖകനായിരുന്ന ആര്‍. ശിവപ്രസാദ് അന്തരിച്ചു

മുപ്പത്  വര്‍ഷമായി ദേശാഭിമാനി ചാരുംമൂട് ഏരിയ ലേഖകനായിരുന്ന താമരക്കുളം കണ്ണനാകുഴി വാലുതുണ്ടില്‍ ആര്‍ ശിവപ്രസാദ് (53) അന്തരിച്ചു. വെളളിയാഴ്ച രാത്രി പന്തളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Also Read- വ്യാജഫോട്ടോ പ്രചരിപ്പിച്ചു; എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍

താമരക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും, സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റിയംഗവുമാണ്. കണ്ണനാകുഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, സിപിഐഎം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി, പുകസ ചാരുംമൂട് ഏരിയ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ചാരംമൂട് ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്. ഭാര്യ: സീന (കണ്ണനാകുഴി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി). മക്കള്‍: ഗൗരിനന്ദന, ദേവനന്ദന.

Also Read- കണ്ണൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പുകടിയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News