‘എസ്എഫ്‌ഐക്ക് കേരളത്തില്‍ വലിയ പിന്തുണ; ഒറ്റപ്പെടുത്താന്‍ ശ്രമം’; എ.കെ ബാലന്‍

എസ്എഫ്‌ഐയെ കേരളത്തില്‍ ലഭിക്കുന്നത് വലിയ പിന്തുണയാണെന്നും ഇപ്പോള്‍ നടക്കുന്നത് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. 1970 ല്‍ എസ്എഫ്‌ഐ രൂപീകരിച്ചതിന് ശേഷം ഇത്തരത്തിലുള്ള ഒരു ആരോപണം എസ്എഫ്‌ഐക്കെതിരെ ഉയര്‍ന്നിട്ടില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

Also Read- ‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പിച്ചില്ലെങ്കില്‍ രാജ്യം മണിപ്പൂര്‍ പോലെ കത്തും’: സത്യപാല്‍ മാലിക്

എസ്എഫ്‌ഐക്കെതിരായ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ 72 ശതമാനം അംഗീകാരം എസ്എഫ്‌ഐക്ക് ഉണ്ട്. എസ്എഫ്‌ഐ ഒരു വികാരമാണ്. കെഎസ്‌യുവിനെ മൂലക്കിരുത്തി ഈ സ്ഥിതിയിലേക്കെത്തിക്കാന്‍ എസ്എഫ്‌ഐ വലിയ ത്യാഗം നടത്തി. പ്രസ്ഥാനത്തിനുള്ളില്‍ ആര് തെറ്റ് ചെയ്താലും നടപടി സ്വീകരിക്കുന്ന നിലപാടാണ് എസ്എഫ്‌ഐ ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും എ.കെ ബാലന്‍ പറഞ്ഞു.

Also Read- ‘ഞാനും കുടുംബവും ഭയത്തിലാണ്’; റാപ്പര്‍ ഹണി സിംഗിന് മൂസെവാല കൊലക്കേസ് പ്രതിയുടെ വധഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News