വന്യ മൃഗത്തെ പിടിക്കുകയെന്നത് പ്ലാൻ അനുസരിച്ച് നടക്കില്ല; അവയ്ക്കും ബുദ്ധിയുണ്ട് : മന്ത്രി എ കെ ശശീന്ദ്രൻ

ദുഷ്കരമായ മേഖലയിലാണ് അരിക്കൊമ്പൻ നിലവിൽ ഉള്ളതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യ സംഘം എന്നും ഇന്ന് തന്നെ അരിക്കൊമ്പനെ പിടിക്കണമെന്ന ലക്ഷ്യത്തിലാണ് ദൗത്യ സംഘം എന്നും മന്ത്രി പറഞ്ഞു. വന്യ മൃഗത്തെ പിടിക്കുകയെന്നത് പ്ലാൻ അനുസരിച്ച് നടക്കില്ല. ദൗത്യ സംഘത്തിന്റെ മനോധൈര്യം ഇല്ലാതെയാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്, അത് ഒഴിവാക്കണം, വന്യമൃഗങ്ങൾക്കും ബുദ്ധിയുണ്ട് എന്നും മന്ത്രി പറഞ്ഞു.

ദൗത്യ സംഘത്തിന്റെ നീക്കമറിഞ്ഞ് അവ പെരുമാറുന്നുണ്ട്, അവിടുത്തെ സാഹചര്യം മനസ്സിലാക്കി ദൗത്യ സംഘത്തിന് ആവശ്യമായ സമയം കൊടുക്കുക എന്നതാണ് വനം വകുപ്പിന്റെയും സർക്കാറിന്റെയും ലക്ഷ്യം. അരിക്കൊമ്പനെ പിടികൂടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എല്ലാവരുമെന്നും സിമെന്റ് പാലമാണ് അനുയോജ്യമായ സ്ഥലം എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News