വഴിക്കടവ് അപകടം: ​ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ak saseendran

വഴിക്കടവിലെ ഷോക്കേറ്റുള്ള മരണത്തിൽ രാഷ്ട്രിയ മുതലെടുപ്പ് നടത്താൻ ഉള്ള ശ്രമം നടത്തിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മരണത്തിൽ ഗൂഢാലോചന ഉണ്ടെന്നു പറഞ്ഞിട്ടില്ല, ഇത്തരം ഒരു മരണം രാഷ്ട്രീയ ആവിശ്യത്തിന് ഉപയോഗിച്ചു എന്നാണ് പറഞ്ഞത്. കിട്ടിയ അവസരം മുതലാക്കാനുള്ള ശ്രമം നടത്തി. തെരഞ്ഞെടുപ്പിലും അത് ഉപയോഗിക്കാൻ ശ്രമിച്ചു.

മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിച്ചു. അല്ലെങ്കിൽ പിന്നെ എന്തിനാണ് സർക്കാൾ സ്പോൺസർ മർഡർ ആണെന്ന് പറയുന്നത് ? മരണം നടന്നു അരമണിക്കൂർ കഴിയുമ്പോൾ അവർ പറഞ്ഞത് അങ്ങനെ അല്ലേ അത് എന്തു കൊണ്ടാണ് ? സർക്കാർ ഏൽപ്പിച്ചോ ആരെയെങ്കിലും കൊല്ലാൻ ?

ALSO READ: ലോക്കൽ ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപേർ മരിച്ചു

വാർത്തകളിൽ പ്രദേശവാസികൾ രാവിലെ അവിടെ അത്തരം ഒരു ഫെൻസിങ് ഇല്ലായിരുന്നു എന്നുപറഞ്ഞത് താൻ ആവർത്തിക്കുകയാണുണ്ടായത്. മരണത്തിനിടയായ സംഭവത്തിൽ ഗൂഢാലോചനയില്ല. തുടർന്നു നടന്ന കാര്യങ്ങളിൽ വനംവകുപ്പിനെയും വനംവകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി അത് തിരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോ​ഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News