‘നിയമം കയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കരുത്’; ആറളത്തെ സമരങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ

കണ്ണൂരിൽ മന്ത്രി എ. കെ. ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേർന്നു. വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ആറളത്തെ സമരങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രി സംസാരിച്ചത്. പ്രതിരോധ നടപടികൾക്ക് കാലതാമസം ഉണ്ടായിട്ടില്ലെന്നും ആന മതിൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കും എന്നും അദ്ദേഹം പറഞ്ഞു. കരിക്കോട്ടക്കരിയിലെ കുട്ടിയാനയെ മയക്കുവെടി വെച്ചതിൽ വീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാൻ കുറ്റം സമ്മതിച്ചു, കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന് മൊഴി

വന്യജീവികളെ വെടിവെച്ച് കൊല്ലാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനത്തിലും അദ്ദേഹം പ്രതികരിച്ചു. ഉത്തരവാദിത്വമുള്ള ഭരണകൂടം അങ്ങനെ ചെയ്യാമോ എന്ന് ചോദിച്ച അദ്ദേഹം അനധികൃത കാര്യങ്ങൾ നടന്നാൽ വനംവകുപ്പ് നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. “നിയമം കയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കരുതെന്നും നിയമം കയ്യിലെടുക്കുന്നതിൽ പുനരാലോചന വേണമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബി ലൂക്കോസ് റിമാൻഡിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News