നിഷ്കളങ്കരായ മനുഷ്യരെയാണ് വെടിവെച്ച് കൊന്നത്, ഒരുമിച്ച് പോരാടണം: മന്ത്രി എ. കെ ശശീന്ദ്രൻ

A K Saseendran

ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നടന്നതെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. നിഷ്കളങ്കരായ മനുഷ്യരെയാണ് വെടി വെച്ച് കൊന്നത്. ഒരുമിച്ച് പോരാടണം, ഇന്ത്യ ഇതിനെതിരെ കടുത്ത നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് കാട്ടാന ആക്രമണത്തിലും അദ്ദേഹം പ്രതികരിച്ചു. വേദനാജനമായ സംഭവമാണെന്നും ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചു. മയക്കുമരുന്ന് വെടിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കും കുടുംബത്തിന് സർക്കാർ എല്ലാ സഹായവും ചെയ്യും.

ALSO READ: ‘പണം ലാഭിച്ച് പൗരൻമാരെ കൊലയ്ക്ക് കൊടുക്കുകയാണോ നിങ്ങൾ ? സേനയിൽ 1,80,000ത്തോളം സൈനികരുടെ കുറവ്’; ചർച്ചയായി മുൻ മേജർ ജനറൽ ജി.ഡി ബക്ഷിയുടെ പ്രതികരണം

ഹൃദയഭേദകമായ വേദനയോടെയാണ് രാമചന്ദ്രന്റെ മൃതദേഹം ഏറ്റു വാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എല്ലാവരുടെയുടെയും ഉള്ളിൽ പ്രതിഷേധവും അലയടിക്കുന്നു. രാമചന്ദ്രന്റെ കുടുംബത്തോടുള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ പൊതുദർശനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ തുടരുകയാണ്. മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിക്കും. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News