നല്ല ബെസ്റ്റ് ‘ഗ്യാരന്റി’ ; മോദി ഉദ്‌ഘാടനം ചെയ്‌ത മധ്യപ്രദേശിലെ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു, പുനർനിർമാണം 450 കോടി മുടക്കി

450 കോടിയോളം മുടക്കി പുനർനിർമിച്ച് മോദി മോദി ഉദ്‌ഘാടനം ചെയ്ത മധ്യപ്രദേശ് വിമാനത്താവളത്തിലെ ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടഭാഗം തകര്‍ന്നുവീണത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വാഹനത്തിന് മുകളിലേക്കാണ്. മധ്യപ്രദേശിലെ ജബൽപൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: ‘പകരം വീട്ടാനുള്ളതാണ്’, രോഹിതിന്റെ ആ കണ്ണീർ വീണ്ടും വൈറൽ; 2022ൽ ഡഗ് ഔട്ടിൽ രോഹിത് ശർമ കരയുന്ന ദൃശ്യങ്ങൾ

ഡൽഹി വിമാനത്താവളത്തിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ‌ ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. ടെർമിനൽ‌ 1 ലെ കൂറ്റൻ മേൽക്കൂരയാണ് തകർന്ന് വീണത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ശക്തമായ മഴയിൽ കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നു.

ALSO READ: ബസിലും വിമാനത്തിലും ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ എവിടെയിരിക്കണമെന്ന് പഠനങ്ങൾ പറയുന്നു

ടെർമിനൽ‌ ഒന്നിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ദില്ലിയിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. വ്യാഴാഴ്ച രാത്രി മുഴുവൻ ദില്ലിയിൽ വ്യാപക മഴയാണ് ലഭിച്ചത്. രണ്ട് ദിവസത്തിനകം ദില്ലിയിൽ കാലവർഷം ശക്തമാകും. മഴയെ തുടർന്ന് ദില്ലി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News