
പത്രങ്ങളുടെ ലോക തല സ്ഥാനമായിരുന്ന ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റില്‍ ആലുവക്കാരന്‍ അനസുദ്ദീന്‍ അസീസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയ ‘ലണ്ടന്‍ ഡെയ്ലി’ പത്രം ഇന്ന് വിതരണത്തിനിറങ്ങും. മലയാളികള്‍ക്ക് ഒന്നാകെ അഭിനമാന നിമിഷം കൂടിയാണിത്.
ഒരു ലക്ഷം കോപ്പിയാണ് വിതരണത്തിനായി അച്ചടിക്കുന്നത്. മാസത്തിലൊരിക്കലാണ് അച്ചടിപ്പത്രം. ലണ്ടന്‍ നഗരത്തിലും 32 പട്ടണങ്ങളിലും വിതരണം ചെയ്യും. കേരള മീഡിയ അക്കാദമി യില്‍ പഠിച്ച അനസുദ്ദീന്‍ അസീസ് ഖലീജ് ടൈംസ്, ലണ്ടനിലെ ദി ടൈം സ്, ബിബിസി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളി പത്രപ്രവര്‍ത്തകന്‍ അനസുദ്ദീന്‍ അസീസ് നേതൃത്വം നല്‍കുന്ന പ്രതിമാസ പ്രിന്റ് എഡിഷനോടുകൂടിയ പുതിയ പത്രത്തിന്റെ ലോഞ്ചിംഗിനാണ് ലണ്ടന്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. 1986-ലെ വാപ്പിംഗ് വിപ്ലവത്തിന് ശേഷം ബ്രിട്ടീഷ് മാധ്യമങ്ങളുടെ ചരിത്ര ഹൃദയമായ ഫ്ലീറ്റ് സ്ട്രീറ്റില്‍ നിന്നുള്ള ആദ്യത്തെ പത്രമാണ് ലണ്ടന്‍ ഡെയ്ലി.
Also Read : ട്രംപ് മാതൃകയില്‍ ബ്രിട്ടനും, ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ ഒരുങ്ങുന്നു, വ്യാപക പരിശോധന; ജാഗ്രത…
ദേശാഭിമാനിയുടെ പ്രാദേശിക റിപ്പോര്‍ട്ടറായാണ് അനസുദ്ദീന്‍ അസീസ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മുംബൈ, നാഗ്പൂര്‍, ദില്ലി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്ക് കുടിയേറി. ദുബായ് ആസ്ഥാനമായുള്ള ഖലീജ് ടൈംസിന്റെ വിദേശ ലേഖകനായാണ് 2002ല്‍ ലണ്ടനിലെത്തിയത്.
ഏഷ്യന്‍ ലൈറ്റിന്റെ മുന്‍ എഡിറ്ററും കൊച്ചിയിലെ കേരള പ്രസ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ അനസുദ്ദീന്‍ അസീസ് പ്രസിദ്ധീകരണത്തിലേക്ക് കൊണ്ടുവരുന്നത് അനുഭവ സമ്പത്താണ്. പ്രതിമാസ പ്രിന്റ് പതിപ്പിനൊപ്പം ഡിജിറ്റല്‍ പ്രതിദിന പതിപ്പും അവതരിപ്പിക്കുന്ന ലണ്ടന്‍ ഡെയ്ലിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി അദ്ദേഹം പ്രവര്‍ത്തിക്കും.
ബിബിസിയുടെ മുന്‍ സ്പോര്‍ട്സ് എഡിറ്ററും ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് കോളമിസ്റ്റുമായ മിഹിര്‍ ബോസ് ഈ പദ്ധതിയില്‍ അദ്ദേഹത്തോടൊപ്പമുണ്ടാകും. അദ്ദേഹം എഡിറ്റര്‍-അറ്റ്-ലാര്‍ജ് ആയി പ്രവര്‍ത്തിക്കും. പരേതനായ ആറ്റൂക്കര അബ്ദു അസീസ് റാവുത്തറിന്റെയും ആലുവ കക്കട്ടില്‍ ലൈല അസീസിന്റെയും മകനാണ് അനസുദ്ദീന്‍ അസീസ്.
ഒരു കാലത്ത് നിരവധി പത്രങ്ങളും മറ്റ് അച്ചടി മാധ്യമങ്ങളും ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റിൽനിന്ന് പുറത്തിറങ്ങിയിരുന്നു. എന്നാൽ 1986ൽ പത്രങ്ങൾ വാങ്ങിയ റൂപ്പർട്ട് മർഡോക്ക് മുഴുവൻ പത്രങ്ങളുടെയും അച്ചടി വോപ്പിങ് എന്ന സ്ഥലത്തേക്ക് മാറ്റി. പത്ര യൂണിയനുകളും മർഡോക്കും തമ്മിലുള്ള ശീതസമരമാണ് ഇതിന് കാരണമായത്. ഇത് ഫ്ലീറ്റ് സ്ട്രീറ്റിൽനിന്ന് പത്രങ്ങൾ ഇല്ലാതാകുന്നതിന് കാരണമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here