അങ്ങനെ പുള്ളിപ്പുലിയ്ക്ക് വരെ പ്രണയിനിയായി, ഒഡീഷയിലെ നരഭോജി രാജയ്ക്ക് പ്രണയ സാഫല്യം

ഒഡീഷയിലെ സാംബാൽപൂർ മൃഗശാലയിലെ നരഭോജിപ്പുലിയ്ക്ക് ഒടുവിൽ പ്രണയസാഫല്യം. ആറ് വയസുകാരിയായ റാണിയാണ് രാജയുടെ പ്രിയതമ. എട്ടു വയസ്സുകാരനായ രാജ 2022ല്‍ നുവപാഡ ജില്ലയില്‍ രണ്ടു പേരെ കൊല്ലുകയും ഒരാളെ പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.  തുടർന്ന് 2023 നവംബര്‍ അഞ്ചിനാണ് വനപാലകര്‍ രാജയെ പിടികൂടിയത്. പിന്നീട് ഹിരാകുഡ് വന്യജീവി ഡിവിഷൻ്റെ കീഴിലുള്ള സാംബാല്‍പൂര്‍ മൃഗശാലയിലെ രക്ഷാ കേന്ദ്രത്തിലേക്ക് രാജയെ എത്തിച്ചു. അവിടെയായിരുന്നു റാണിയുമായുള്ള രാജയുടെ ആദ്യ കൂടിക്കാഴ്ച. അതുവരെ ഏകാന്ത വാസത്തിലായിരുന്ന റാണി രാജയുമായി ഇണങ്ങിപ്പോകുമെന്ന് തോന്നിയ  അധികൃതർ തുടർന്ന് 11 മാസത്തെ ക്വാറൻ്റീനിൽ റാണിയെ പാർപ്പിക്കുകയും റാണിയുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.

ALSO READ: അമരന്‍ ഇസ്ലാമോഫോബിയ പ്രോല്‍സാഹിപ്പിക്കുന്നു, തമിഴ്‌നാട്ടില്‍ ശിവകാർത്തികേയൻ ചിത്രത്തിനെതിരെ പ്രതിഷേധം

പിന്നീട് റാണിയുടെ കൂട്ടിലേക്ക് രാജയെ മാറ്റുകയായിരുന്നു. 24 മണിക്കൂര്‍ തുടർന്ന് ഇരുവരുടേയും പെരുമാറ്റ വ്യതിയാനങ്ങൾ പഠിച്ചു.  ഇരുവരും പൊരുത്തപ്പെടുന്നുവെന്ന് കണ്ടെത്തി. തുടർന്ന് ഒരു മാസക്കാലം അവരുടെ സൗഹൃദപരമായ അവരുടെ ആശയവിനിമയം നിരീക്ഷിച്ചു. പ്രശ്നങ്ങളിലില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. തുടർന്നും അത് പാലിക്കപ്പെടുകയാണെങ്കിൽ ഇരുവരെയും ഒരു കൂട്ടിലാക്കാനാണ് ആലോചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali