മൂർഖൻ പാമ്പിനെ ചുംബിച്ച യുവാവിന് കിട്ടിയ പണി; വീഡിയോ

മുൻകരുതലുകളില്ലാതെ മൂർഖൻ പാമ്പിനെ ചുംബിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റു.പരീശീലനം പോലുമില്ലാതെ പാമ്പിനെ ചുംബിക്കാൻ പോയ യുവാവിണ്റ്റെ ചുണ്ടിൽ തന്നെയാണ് പാമ്പ് കൊത്തിയത്.ഇതിന്റെ വീഡിയോയും പ്രചരിക്കുകയാണ്‌. ഇഴഞ്ഞു പോയ പാമ്പിനെ പോകാൻ അനുവദിക്കാതെ വാലിൽ പിടിച്ചിരിക്കുകയാണ് യുവാവ്. പത്തിവിടർത്തി നിന്ന യുവാവ് പാമ്പിന്റെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചു. പിന്നോട്ട് മാറാൻ ശ്രമിച്ചെങ്കിലും യുവാവ് വിട്ടില്ല. ചുംബനം നൽകിയ ഉടനെ പാമ്പ് യുവാവിന്റെ ചുണ്ടിൽ കടിച്ചു. ഉടൻതന്നെ യുവാവ് പാമ്പിനെ തട്ടി താഴെയിടുകയായിരുന്നു.

ALSO READ:ഏത് കാലവസ്ഥയിലും മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കും; വ്യോമസേനയുടെ ഭാഗമാകാൻ സി 295 വിമാനം

ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മൂർഖൻ പാമ്പിന്റെ കടിയേറ്റ യുവാവിന്റെ അവസ്ഥ ഇപ്പോൾ എന്താണെന്നു അറിയില്ല . പാമ്പുപിടിത്തക്കാരൻ ആണെങ്കിൽ ആ പണി മാത്രം ചെയ്താൽ മതി, ചുംബിക്കാൻ എന്തിന് പോയെന്നാണ് ആളുകളുടെ ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here