
റോഡ് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ ഒരുങ്ങി ദുബായ്. ബർദുബായിയെ ദുബായ് ഐലൻഡ്‌സുമായി ബന്ധിപ്പിക്കുന്ന എട്ടുവരിയുള്ള വമ്പൻ പാലം വരുന്നു.
ക്രീക്കിനു മുകളിലൂടെയാണ് ആർ.ടി.എ പുതിയ പാലം നിർമിക്കുന്നത്.
ബര്‍ ദുബായിക്ക് ചുറ്റുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി ദുബായ് ക്രീക്കിന് മുകളിലൂടെ 1.425 കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു.ബർദുബായിയെ ദുബായ് ഐലൻഡ്‌സുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിനായി ദുബായ് ഹോൾഡിങ്ങിന് 78.6 കോടി ദിർഹത്തിന്റെ കരാർ നൽകി.
ALSO READ; ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാളെ ഇന്ത്യയിലെത്തും
ഇരുദിശകളിലും നാലുവരികളുള്ള പാലത്തിലൂടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഇൻഫിനിറ്റി പാലത്തിനും പോർട്ട് റാഷിദ് വികസന മേഖലയ്ക്കും ഇടയിലായി ക്രീക്കിൽനിന്ന് 18.5 മീറ്റർ ഉയരത്തിലാണ് പാലം നിർമിക്കുക. സമുദ്രഗതാഗതം തടസപ്പെടാതിരിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കും.ബർദുബായ്, ദുബായ് ദ്വീപുകൾ എന്നിവിടങ്ങളിലെ വിവിധപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് കിലോമീറ്റർ നീളത്തിൽ റോഡുകളും നിർമിക്കും.കാല്‍നടയാത്രികര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കുമായി പ്രത്യേക പാതകളും പാലത്തിലുണ്ടാവും. അല്‍ ഷിന്ദഗ ഇടനാഴി വികസനപദ്ധതിയുടെ ഭാഗമായാണ് പാലം നിർമിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here