
മാധ്യമങ്ങൾക്കിടയിൽ നടക്കുന്നത് അനാരോഗ്യകരമായ മത്സരമാണെന്ന് കൈരളി ടി വി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ.മാധ്യമങ്ങൾ കുറെക്കൂടി
ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ഇപ്പോളെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മാതമംഗലം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുത്തു.മാധ്യമ മേഖലയിലെ ശരിതെറ്റുകളും സമകാലീക പ്രവണതകളും ചർച്ച ചെയ്യുന്നതായിരുന്നു മാധ്യമ സെമിനാർ.
മാധ്യമ പ്രവർത്തകരായ ജയമോഹൻ ,കെ. വി. മധു,വി. എസ്. രഞ്ജിത്ത് എന്നിവർ മുഖ്യാതിഥികളായി. പി.വി. കുട്ടൻ മോഡറേറ്ററായി.പി. ഗംഗാധരൻ ,അബ്ദുൾ ഖാദർ മൗലവി,അജിത്ത് കുമാർ അനിക്കം, ,രാമചന്ദ്രൻ പെരുവാമ്പ കെ. കുഞ്ഞിരാമൻ ,കെ. വി. ഗണേശൻ എന്നിവർ പങ്കെടുത്തു.പി.വി അജിത്ത് സ്വാഗതവും,പി. സി. രാജീവൻ നന്ദിയും പറഞ്ഞു.ജനുവരി 25 മുതൽ 28 വരെയാണ് മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടം.
ENGLISH NEWS SUMMARY; Kairali TV News Director Sarath Chandran said that there is an unhealthy competition between the media.He said that there is no doubt that now is the time to be cautious.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

