കണ്ടെയ്ൻമെൻ്റ് സോണിലെ പ്രവർത്തനം വിലയിരുത്താൻ യോഗം ചേരും

നിപ സാഹചര്യത്തിൽ കണ്ടെയ്ൻമെൻ്റ് സോണിലെ പ്രവർത്തനം വിലയിരുത്താൻ 11 മണിക്ക് കോഴിക്കോട് കളക്റേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.യോഗത്തിൽ ജില്ലയിലെ പോലീസ് മേധാവികൾ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർ പങ്കെടുക്കുംകണ്ടെയ്ൻമെൻ്റ് സോണിലെ നിയന്ത്രണങ്ങൾ യോഗം വിലയിരുത്തും.കണ്ടെയ്ൻമെൻ്റ് സോണിലെ വോളണ്ടിയർ പ്രവർത്തനവും യോഗം  വിലയിരുത്തും.

ALSO READ:ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും. കേന്ദ്ര സംഘത്തോടൊപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരും ചേരും. ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇക്കാര്യം വ്യക്തമാക്കി.

ALSO READ:നിപ പഠനം; വൈറസ് ബാധിത പ്രദേശങ്ങളില്‍ വിദഗ്ധ സംഘം ഇന്ന് എത്തും

അതേസമയം നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനം ആരോഗ്യ പ്രവർത്തകർ. ഊർജിതമാക്കി. കണ്ടെയിൻമെന്റ് സോണുകളിൽ ഉൾപ്പെട്ട വാർഡുകളിലെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി.ജില്ലയിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ വിവിധ വാർഡുകളിലാണ് ഗൃഹ സന്ദർശനം നടത്തുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ, ആർ.ആർ.ടി എന്നിവരുടെ നേതൃത്വത്തിലാണ് വീടുകൾ സന്ദർശിക്കുന്നത്. വരും ദിവസങ്ങളിലും ഗൃഹ സന്ദർശനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News