പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് കാൽ ലക്ഷം പിഴ

പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചതിന് വാഹന ഉടമയായ അമ്മയ്ക്ക് കാൽ ലക്ഷം പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടർ ഓടിച്ചത്. പിഴ അടച്ചില്ലെങ്കിൽ അമ്മ അഞ്ചു ദിവസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി.മഞ്ജിത്താണ് വിധി പുറപ്പെടുവിച്ചത്.

കഴിഞ്ഞ ജനുവരി 20 ന് പൂച്ചട്ടിയിലാണ് കുട്ടി സ്‌കൂട്ടർ ഓടിച്ചത്. മൂന്നു പേരുമായി സ്‌കൂട്ടറിൽ പോകുമ്പോൾ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന അച്ഛനെ കോടതി ഒഴിവാക്കി.

Also Read:എല്ലാവരും പാർട്ടിയുടെ ഭാഗം,സെമിനാറിൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News