
പാതിവില തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. ഹാജരാകാനായി നോട്ടീസ് ലഭിച്ച രാധാകൃഷ്ണൻ ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നിലെത്തിയെങ്കിലും മാധ്യമങ്ങളെ കണ്ടതോടെ മടങ്ങുകയായിരുന്നു. മുഖ്യപ്രതി അനന്തുകൃഷ്ണനുമായി എ എൻ ,രാധാകൃഷ്ണൻ പ്രസിഡന്റായ സൈൻ സൊസൈറ്റി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണന് നോട്ടീസ് അയച്ചത്.
പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് ഇടപാട് രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണൻ താനുമായി കൂടിക്കാഴ്‌ച നടത്തിയതായി അനന്തുകൃഷ്‌ണന്റെ മൊഴിയുമുണ്ട്.
ALSO READ: നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു
അനന്തുവിന്റെ ജീവനക്കാരും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്. പദ്ധതിയുടെ തുടക്കംമുതൽ കരാർ ഒപ്പിട്ട് അനന്തു കൃഷ്‌ണനുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു രാധാകൃഷ്‌ണൻ. സൈൻ 42 കോടി നൽകാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് എ എൻ രാധാകൃഷ്‌ണനില്‍ നിന്ന് വിവരങ്ങള്‍ തേടാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ഇതെത്തുടർന്നാണ് ചൊവ്വാഴ്ച 11 മണിക്ക് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയച്ചത്.
നോട്ടീസ് പ്രകാരം രാധാകൃഷ്ണൻ 11 മണിയോടെ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിൽ എത്തി. എന്നാൽ മാധ്യമങ്ങളെ കണ്ടതോടെ അകത്തേക്ക് കയറാതെ മടങ്ങുകയായിരുന്നു.രാധാകൃഷ്ണനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.ഈ സാഹചര്യത്തിൽ
ചൊവ്വാഴ്ച രാധാകൃഷ്ണൻ ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here