വയനാട് അപകടം; അത്യന്തം വേദനാജനകം; അനുശോചനം അറിയിച്ച് സ്പീക്കർ എ എൻ ഷംസീർ

വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് അപകടമുണ്ടായത്.

also read; വിൽപ്പനക്കെത്തിച്ച 5.58ഗ്രാം MDMA മയക്കുമരുന്നുമായി മുക്കത്ത് യുവാവ് പൊലീസ് പിടിയിൽ

കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്. കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വാഹനം പൂർണമായി തകർന്ന നിലയിലാണ്.

also read; 19കാരി വിദ്യാർഥിനിയെ കെട്ടിയിട്ട് പീ​ഡിപ്പിച്ച സംഭവം; പ്രതി ജുനൈദിന് ലുക്ക്ഔട്ട് നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News