വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം: മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

a n shamseer

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ് അദ്ദേഹം പറഞ്ഞു.

മലയാള സിനിമാ ഗാന ശാഖയ്ക്ക് തൻ്റെ തൂലികയാൽ അനശ്വരമായ ഗാനങ്ങൾ സമ്മാനിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ. അദ്ദേഹം മലയാള സിനിമക്ക് ഒട്ടനവധി മനോഹര ഗാനങ്ങൾ സമ്മാനിച്ചു. “ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ” എന്ന ഗാനം അദ്ദേഹത്തെ മലയാളികളുടെ പ്രിയങ്കരനാക്കി. ഹരിഹരൻ, എം.എസ്. വിശ്വനാഥൻ തുടങ്ങിയ പ്രമുഖ കലാകാരന്മാരുമായി അദ്ദേഹം പ്രവർത്തിച്ചു.ഒട്ടനവധി സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും, കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

അൽപ്പം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അന്ത്യം. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എഴുന്നൂറോളം സിനിമ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ബാഹുബലി, ആർആർആർ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങൾക്ക് മലയാളത്തിൽ സംഭാഷണങ്ങളും ഗാനങ്ങളും ഒരുക്കിയത് അദ്ദേഹമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News